Saturday, April 20, 2024
spot_imgspot_img
HomeCrime Newsവിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങള്‍; കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍

വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങള്‍; കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പുല്‍പ്പള്ളി സ്വദേശിനിയുടെ പരാതിയിലാണ് ബത്തേരി പൊലീസ് കേസ് എടുത്തിരിക്കുന്നത്.job fraud case kalabhavan soby george arrested joy

സ്വിറ്റ്സർലാൻഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോർജിനെ ബത്തേരി പോലീസ് പിടികൂടിയത്. സമാനരീതിയിൽ ഇയാള്‍ക്കെതിരേ 25-ഓളം കേസുകളുണ്ടെന്നും ഇതില്‍ ആറെണ്ണം വയനാട്ടിലാണെന്നും പോലീസ് പറഞ്ഞു.

വയനാട്ടില്‍നിന്ന് മാത്രം സമാനരീതിയില്‍ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതിയുള്ളത്.

സ്വകാര്യവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് കൊല്ലം ചാത്തന്നൂരില്‍നിന്നാണ് പോലീസ് സംഘം സോബി ജോർജിനെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ.ക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് ഇത്തരം നടപടികള്‍ തുടങ്ങിയതെന്ന് കലാഭാവൻ സോബി ജോർജ് പ്രതികരിച്ചു.

കണ്ടകാര്യങ്ങള്‍ ഓർത്തിരിക്കുന്നതിനാല്‍ ഇങ്ങനെ കുറേ കലാപരിപാടികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഇതുകൊണ്ടൊന്നും ബാലഭാസ്കർ കേസില്‍നിന്ന് പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ സോബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments