പത്തനംതിട്ട: ആറുവർഷം മുമ്ബ് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച തിരോധാനമായിരുന്നു പത്തനംതിട്ട സ്വദേശി ജസ്നയുടേത്.jesna missing case update news
കേസിൽ ഒരു തുമ്ബും തെളിവുമില്ലാതെ നിരവധി ചോദ്യങ്ങള്‍ മാത്രം മനുഷ്യമനസ്സുകളില്‍ അവശേഷിപ്പിച്ചുകൊണ്ട് ഇന്നും തുടരുന്ന കേസില്‍ ഇപ്പോഴിതാ നിർണായക വെളിപ്പെടുത്തല്‍ പുറത്തുവരികയാണ്.
കാണാതാവുന്നതിന് ദിവസങ്ങള്‍ക്കുമുമ്ബ് ജസ്നയോട് സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടിരുന്നു എന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തുന്നത്.
കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.
‘ ജസ്നയെന്ന് പത്രത്തിലെ പടം കണ്ടാണ് ഞാൻ തിരിച്ചറിഞ്ഞത്. രാവിലെ പതിനൊന്നരയോടെയാണ് പെണ്‍കുട്ടിയെ കാണുന്നത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു. തലമുടിയില്‍ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു കുട്ടി ധരിച്ചിരുന്നത്. ടെസ്റ്റ് എഴുതാൻ പോകുവാണെന്നും കൂട്ടുകാരൻ വരാനുണ്ടെന്നും അതിനാലാണ് അവിടെ നില്‍ക്കുന്നതെന്നുമാണ് പെണ്‍കുട്ടി എന്നോട് പറഞ്ഞത്.
ഉച്ചയോടെ അജ്ഞാതനായ ഒരുയുവാവ് വന്ന് മുറിയെടുത്തു. രണ്ട് പേരും നാലുമണി കഴിഞ്ഞാണ് ഇറങ്ങിപോകുന്നത്. 102ാം നമ്ബർ മുറിയാണെടുത്തത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു യുവാവിനും’ മുൻ ജീവനക്കാരി പറഞ്ഞു. സിബിഐ തന്നോട് ഇതുവരെ ഇതിനെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി.
അതേസമയം ജസ്നയെ കാണാനില്ലെന്ന വാർത്ത പടം സഹിതം പത്രത്തില്‍ വന്നപ്പോള്‍ ഇത് അന്ന് ഇവിടെവച്ചുകണ്ട പെണ്കുട്ടിയല്ലേ എന്ന് ലോഡ്ജ് ഉടമയോട് ചോദിച്ചപ്പോള്‍ ഇതിനെക്കുറിച്ച് ആരോടും ഒന്നും മിണ്ടരുതെന്ന് ഉടമ പറഞ്ഞിരുന്നുവെന്നും മുൻജീവനക്കാരി പറയുന്നുണ്ട്. എന്നാല്‍ തനിക്ക് പരിചയമുള്ള ചില പൊലീസുകാരാേട് വിവരങ്ങള്‍ പറഞ്ഞിരുന്നു എന്നും അവർ വ്യക്തമാക്കി.