Wednesday, April 17, 2024
spot_imgspot_img
HomeNews'ജസ്നയ്ക്ക് അമിത രക്തസ്രാവം ഉണ്ടായി, സുഹൃത്ത് ജെസ്നയെ ചതിച്ച്‌ ദുരുപയോഗം ചെയ്‌തെന്ന് സംശയം, കോളേജില്‍ പഠിച്ച...

‘ജസ്നയ്ക്ക് അമിത രക്തസ്രാവം ഉണ്ടായി, സുഹൃത്ത് ജെസ്നയെ ചതിച്ച്‌ ദുരുപയോഗം ചെയ്‌തെന്ന് സംശയം, കോളേജില്‍ പഠിച്ച അഞ്ച് പേരിലും അന്വേഷണം എത്തിയില്ല’ : ജെസ്‌ന തിരോധാന കേസില്‍ സിബിഐ റിപ്പോര്‍ട്ട് തള്ളണം; തുടരന്വേഷണം തേടി അച്ഛൻ ജെയിംസ്

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ വർഷങ്ങള്‍ക്ക് മുമ്പു കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്ന മരിയയുടെ തിരോധാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി പിതാവ്.jesna missing case fathers petition against

പത്തനംതിട്ട വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്നും ആറ് വർഷത്തിന് മുമ്പു പുറപ്പെട്ട ജെസ്‌നയെ അവസാനം കണ്ടത് മുണ്ടക്കയത്ത് വച്ചാണ്. ജസ്‌നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണം എത്തിയില്ല എന്നതടക്കം ആരോപിച്ചാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹർജി നല്‍കിയത്.

കേസില്‍ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി കോടതി സ്വീകരിച്ചു. ഇതിനെതിരെയുള്ള മറുപടി സമർപ്പിക്കാൻ രണ്ട് ആഴ്ച സമയം സിബിഐക്ക് നല്‍കിയിട്ടുണ്ട്.

ജെസ്നയെ കാണാതാകുന്നത് പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്ക് വെച്ചാണെന്നും ഈ സ്ഥലങ്ങളില്‍ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്ന് ഹർജിയില്‍ പറയുന്നു.

ജസ്നയുടെ കൂടെ ഡിഗ്രിക്ക് പഠിച്ച ഏതോ സുഹൃത്ത് ജെസ്നയെ ചതിച്ച്‌ ദുരുപയോഗം ചെയ്തതായി സംശയമുണ്ടെന്നും ജെസ്നയ്ക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായതിന്റെ കാരണങ്ങളെക്കുറിച്ച്‌ സിബിഐ പരിശോധിച്ചില്ലെന്നും ഹർജിയില്‍ ആരോപിക്കുന്നു.

കൂടാതെ അമിതരക്തസ്രാവം സംബന്ധിച്ച് ചില തെളിവുകള്‍ ലഭിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്.പിയുടെ അന്വേഷണത്തില്‍ രക്തക്കറപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. ഈ വസ്ത്രം ശാസ്ത്രീയ പരിശോധന നടത്താന്‍ സി.ബി.ഐ. തയ്യാറായില്ല. അജ്ഞാതസുഹൃത്ത് ദുരുപയോഗംചെയ്തതിനെത്തുടര്‍ന്ന് ഏതെങ്കിലും മരുന്നുകഴിച്ചതിനാലാണോ അമിതരക്തസ്രാവമുണ്ടായതെന്ന് അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ജെസ്ന കോളേജിന് പുറത്ത് എൻഎസ്‌എസ് ക്യാമ്ബുകള്‍ക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും സിബിഐ അന്വേഷണം പരാജയമാണെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയില്‍ നേരത്തെ റിപ്പോർട്ട് നല്‍കിയിരുന്നു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.

കൂടാതെ ജെസ്നയുടെ തിരോധാനത്തില്‍ മതതീവ്രവാദ സംഘടനയ്ക്ക് ബന്ധമില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. കേരള പൊലീസിന്റെ അന്വേഷണത്തിലും ഇക്കാര്യങ്ങള്‍ തന്നെയാണ് കണ്ടെത്തിയത്.

2018 മാർച്ച് 22നാണ് ജെസ്നയെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസിൽ പരാതി നൽകുന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സിബിഐയിലേക്കെത്തിയത്. പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്നയെ പിന്നീടാരും കണ്ടിട്ടില്ല.

തിരോധാനത്തെക്കുറിച്ച്‌ തനിക്കറിയാമെന്ന് മോഷണക്കേസ് പ്രതി മൊഴി നല്‍കിയെങ്കിലും സ്ഥിരീകരണം സിബിഐ നടത്തിയിട്ടില്ല. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്ന കൈയില്‍ കരുതിയിട്ടില്ലായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments