Monday, September 16, 2024
spot_imgspot_img
HomeNewsKerala News'ജെസ്‌ന കേസിൽ വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നു.. സിബിഐയോട് എല്ലാം പറഞ്ഞിട്ടുണ്ട് എന്ന് ലോഡ്ജ് ജീവനക്കാരി...

‘ജെസ്‌ന കേസിൽ വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നു.. സിബിഐയോട് എല്ലാം പറഞ്ഞിട്ടുണ്ട് എന്ന് ലോഡ്ജ് ജീവനക്കാരി : നുണപരിശോധനയ്ക്ക് വിധേയയാക്കാൻ സിബിഐ

കോട്ടയം: ജസ്‌ന കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ഇതോടെ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നുണപരിശോധന നടത്താനൊരുങ്ങുകയാണ് സി.ബി.ഐ. സംഘം. ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്ക് വിധേയനാക്കും.

അതേസമയം ജെസ്‌നയെ കണ്ടെന്നുള്ള വിവരം വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധമെന്ന് മുണ്ടക്കയത്തെ ലോഡ്ജ് മുൻ ജീവനക്കാരി. സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്ക് കുറ്റബോധമുണ്ടെന്ന് ജീവനക്കാരി പറഞ്ഞത്.

രണ്ടര മണിക്കൂർ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുവെന്നും സിബിഐയോട് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരി പറഞ്ഞു. അന്വേഷണം ശക്തമായി തുടരുന്നുവെന്ന് സിബിഐ സംഘവും പ്രതികരിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

കാണാതാവുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ജസ്‌ന ഒരു യുവാവിനൊപ്പം ലോഡ്ജില്‍ എത്തിയെന്നായിരുന്നു മുണ്ടക്കയത്തെ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.
അതേസമയം ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ലോഡ്ജ് ഉടമ നിഷേധിച്ചിരുന്നു. ജസ്‌നയോ ജസ്നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്നായിരുന്നു ലോഡ്ജുടമ പ്രതികരണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments