Home Cinema Celebrity News ഭർത്താവ് കക്കൂസ് കഴുകി പൈസ ഉണ്ടാക്കുന്നു, നീ ആ പൈസക്ക് ലിപ്സ്റ്റിക്ക് വാങ്ങുന്നു! ആർജെ അഞ്ജലിയെക്കുറിച്ച് കുറിപ്പ്

ഭർത്താവ് കക്കൂസ് കഴുകി പൈസ ഉണ്ടാക്കുന്നു, നീ ആ പൈസക്ക് ലിപ്സ്റ്റിക്ക് വാങ്ങുന്നു! ആർജെ അഞ്ജലിയെക്കുറിച്ച് കുറിപ്പ്

0
ഭർത്താവ് കക്കൂസ് കഴുകി പൈസ ഉണ്ടാക്കുന്നു, നീ ആ പൈസക്ക് ലിപ്സ്റ്റിക്ക് വാങ്ങുന്നു! ആർജെ അഞ്ജലിയെക്കുറിച്ച് കുറിപ്പ്

മലയാളികളുടെ ഇഷ്ട്ട റേഡിയോ ജോക്കിമാരിൽ ഒരാളാണ് ആർജെ അഞ്ജലി.കൂടാതെ അമൃത ടിവിയിലൂടെ ഉരുളക്കുപ്പേരി എന്ന സിറ്റ്കോം പരിപാടിയിൽ അഭിനേത്രിയായും മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരവും കൂടെയാണ് അഞ്ജലി. കോവിഡ് കാലത്താണ് അഞ്ജലി ഭര്‍ത്താവിനൊപ്പം വ്‌ളോഗില്‍ സജീവമാകുന്നത്. എന്നാൽ താരത്തിന്റെ ഭര്‍ത്താവിന്റെ നിറവും ജോലിയും മോശമാണെന്ന് പറഞ്ഞ് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം തന്നെ സൂചിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് ജെറി പൂവക്കാല എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കുറിപ്പ് ഇങ്ങനെ

‘കക്കൂസ് കഴുകുന്നവന്റെ ഭാര്യയാണോ നീ’ ദാരിദ്ര്യം പേറിയ കുടുംബത്തില്‍ ജനിച്ചവലെന്നും വീട്ടിലെ ദാരിദ്ര്യം കാരണം ഒമ്പതാം ക്ലാസ് വരെ പഠിച്ചവള്‍.അതിനാൽ ആന്റിയുടെ വീട്ടിൽ നിന്നുള്ള പഠനം . സ്‌കൂളില്‍ ഫീസ് കൊടുക്കാനുള്ളവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറയുമ്പോള്‍ എഴുന്നേറ്റു നിന്നവള്‍. ആന്റിയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ അവള്‍ക്ക് ആപ്പിള്‍ ഒക്കെ ചോദിക്കാതെ എടുത്തു കഴിക്കുവാന്‍ ഭയമായിരുന്നു. വേറൊരു വീടായതിനാൽ തന്നെ ചോദിക്കണം.

എന്തിരുന്നാലും ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ആന്റി അവളെ വളര്‍ത്തി.അങ്ങനെ ആന്റി അവളുടെ അമ്മയായി . ഒമ്പതാം ക്ലാസ്സില്‍ ആയപ്പോള്‍ ചേച്ചി മാരെ ഒക്കെ കെട്ടിച്ചു. ഇനിയും സ്വന്തം വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ അമ്മ കൂട്ടിക്കൊണ്ടുപോവാന്‍ വന്നു. ഭയങ്കര സന്തോഷം. പക്ഷേ ആ സന്തോഷം നീണ്ടു നിന്നിരുന്നില്ല, അമ്മയുടെ സഹോദരന്റെ വീട്ടിലേക്കായിരുന്നു അവളെ കൊണ്ടുപോയത്.

അങ്ങനെ അവള്‍ തകര്‍ന്നു പോയി. രണ്ട് മക്കളെ ചേര്‍ത്ത് നിര്‍ത്തിയ അമ്മ എന്തുകൊണ്ട് ഇവളെ ചേര്‍ത്ത് നിര്‍ത്തുന്നില്ല എന്ന വേദന. ആരുമില്ല എന്ന ചിന്ത അവളെ വേട്ടയാടി. ആരോടും വര്‍ത്താനം പറയാതെയായി. കോണ്‍ഫിഡന്‍സ് നഷ്ടപെട്ടു. മരിക്കണം എന്ന ചിന്ത മാത്രമായിരുന്നു അന്ന്. അന്ന് അവള്‍ ഒരു കാര്യം ചിന്തിച്ചു. എന്നെ തള്ളി കളഞ്ഞ അമ്മയുടെ മുന്‍പില്‍ എനിക്ക് അഭിമാനത്തോടെ ജീവിക്കണം.

അതിനു ഒരു മാര്‍ഗമി ഉള്ളു . നന്നായി പഠിക്കുക. പത്തില്‍ ഫുള്‍ A+ മേടിച്ചു അമ്മയെ കൂടെ കൂട്ടി പോയി സമ്മാനം വാങ്ങണം. അങ്ങനെ എങ്കിലും അമ്മ സ്‌നേഹിക്കുമല്ലോ എന്ന് വിചാരിച്ചു. നല്ലവണ്ണം പഠിച്ചു. അമ്മ അവളെ കാണുവാന്‍ ആഴ്ചയില്‍ ഒരു ദിവസം വരും. അമ്മ തിരിച്ചു ബസ്സ് കേറി പോകുമ്പോള്‍ പൊട്ടി കരയുമായിരുന്നു. അതൊന്നും അമ്മ കണ്ടില്ല.പത്തില്‍ ഫുള്‍ A+ മേടിച്ച് അവള്‍ അമ്മയുടെ കൂടെ പോയി ട്രോഫി മേടിച്ചു.

അമ്മ സന്തോഷിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു. അങ്ങനെ പതിനൊന്നു പന്ത്രണ്ടും അവളുടെ വീട്ടില്‍ നിന്ന് പഠിക്കാന്‍ ഭാഗ്യം ലഭിച്ചു. അമ്മയുമായി മറ്റു കുട്ടികള്‍ സംസാരിക്കുന്നതുപോലെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തമാശകളില്ല, വാക്കുകളില്ല. അവള്‍ അമ്മയെ സംസാരിപ്പിക്കാന്‍ വഴികൾ തേടി. പിന്നീട് മനസ്സില്‍ ഒരു ആശയം തോന്നി. അമ്മയെ ചിരിപ്പിച്ചാല്‍ ചിലപ്പോള്‍ ബാക്കി കുട്ടികളോട് ഇടപെട്ടതുപോലെ അവളോടും ഇടപെടുമായിരിക്കും.

അങ്ങനെ തമാശകള്‍ പറയുവാന്‍ തുടങ്ങി. ആദ്യത്തെ തമാശകള്‍ കേട്ട് അമ്മ കുലുങ്ങിയില്ല.മെല്ലെ അമ്മക്ക് വേണ്ടിയ പാത്രത്തില്‍ തമാശകള്‍ വിളമ്പി തുടങ്ങി. അങ്ങനെ അമ്മയുമായിട്ടുള്ള അകലം കുറയ്യാൻ തുടങ്ങി . അങ്ങനെ കോളേജ്. കോളേജില്‍ പോയപ്പോള്‍ അവളെ കേള്‍ക്കുവാന്‍ കുറെ സുഹൃത്തുക്കള്‍ കൂടെ . അതിന് കോളേജില്‍ ടിവി യില്ല ആ സമയത്ത് കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത് റേഡിയോ ആണ്. അവള്‍ക്കതങ്ങ് ഇഷ്ടപ്പെട്ടു.

സംസാരിക്കുന്ന കാര്യങ്ങള്‍ അങ്ങ് ദൂരെ ഇരുന്നു ആരോ കേട്ടിട്ട് റേഡിയോയില്‍ കൂടി മറുപടി തരുന്നതൊക്കെ അവളിൽ കൗതുകം ഉണ്ടാക്കി. അങ്ങനെയാണ് RJ (റേഡിയോ ജോക്കി) ആകണം എന്ന ചിന്ത വന്നത് .അങ്ങനെ ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തു തുടങ്ങി.ആദ്യ ഇന്റർവ്യൂവിനു പോകുന്ന വഴിയിൽ കണ്ട ട്രെയിൻ അപകടം അവളെ തളർത്തി . തല വേര്‍പെട്ട ഒരു ശരീരം കണ്ടു അവള്‍ ഭയന്നു.ആ രംഗം അവളെ വേദനിപ്പിച്ചതു കൊണ്ട് അസ്വസ്ഥയായിരുന്നു.

അവര്‍ അവളോട് ചോദിച്ചത് അവസാനം വായിച്ച ഒരു പുസ്തകത്തെ പറ്റി പറയുവാനാണ്. വിവേകാനന്ദന്റെ ഒരു പുസ്തകമായിരുന്നു അതിലെ വരികള്‍ ഇങ്ങനെയാണ്… ‘എന്ത് പ്രശ്‌നമുണ്ടെങ്കിലും കണ്ണാടിയുടെ മുന്‍പില്‍ നിന്ന് പറയണം, എനിക്ക് നട്ടെല്ലുണ്ട്. ഈ നട്ടെല്ല് ഉള്ളിടത്തോളം കാലം എല്ലാ പ്രശ്‌നങ്ങളും ഞാന്‍ അതിജീവിക്കും.’അവള്‍ കണ്ട ആ ആത്മഹത്യാ ചെയ്ത മനുഷ്യന് ആരെങ്കിലും ഈ വാക്ക് പറഞ്ഞു കൊടുത്തില്ലായിരുന്നെങ്കില്‍ അയാള്‍ ചിലപ്പോൾ മരിക്കില്ലായിരുന്നു എന്ന് പറഞ്ഞു അവള്‍ നിര്‍ത്തി ഒരു വിഷാദ അന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടിയിരുന്നത് തമാശ കഥയായിരുന്നു. അവിടെ നിന്ന് റിജക്റ്റ് ആയി, പിന്നെ അവള്‍ ഒരു ഡിപ്രെഷന്‍ അവസ്ഥയില്‍ പോയി. ലൈറ്റ് കാണേണ്ട. കണ്ണ് തുറക്കണ്ട. ആരോടും സംസാരിക്കേണ്ട.

എന്നാൽ പിന്നീടുള്ള അവസരങ്ങൾ അവൾക്കുള്ളതായിരുന്നു . കുറെ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് റെഡ് എഫ്എം ല്‍ നിന്ന് വിളി വന്നു.ഫൈനല്‍ ഇയര്‍ റിസള്‍ട്ട് വരുന്നതിനു മുന്‍പ് RJ ആയി ജോയിന്‍ ചെയ്തു.സെലക്ഷനു പോകുന്നതിന് മുന്‍പ് അവള്‍ പറയുവാന്‍ തുടങ്ങി ഞാന്‍ ഒരു RJ ആണ്. എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ട്. എന്നെകൊണ്ട് അത് സാധിക്കും എന്ന് പറഞ്ഞു അവിടെ പോയി. ജോലിയിൽ കയറി രണ്ടാം വര്‍ഷം വിവാഹം. ഭര്‍ത്താവ് ഒരു ഡീപ്പ് ക്ലീനിംഗ് സര്‍വീസ് ചെയ്യുന്ന ആള്‍. അപ്പോള്‍ സുഹൃത്തുക്കള്‍ പറയും കക്കൂസ് കഴുകിയാണോ അവന്‍ പൈസ ഉണ്ടാക്കുന്നത്. കണ്ടവന്റെ കാറിലെ അഴുക്ക് കഴുകിയാണോ നിന്റെ ഭര്‍ത്താവ് പൈസ ഉണ്ടാക്കുന്നത്.

ആള്‍ കക്കൂസ് കഴുകി പൈസ ഉണ്ടാക്കുന്നു. നീ ആ പൈസക്ക് ലിപ്സ്റ്റിക്ക് വാങ്ങുന്നു. ഈ ജോലി ചെയ്യുന്ന ആൾക്കാരുടെ ഭാര്യമാർക്ക് ലിപ്സ്റ്റിക്ക് ഇടാന്‍ പാടില്ല. ഭര്‍ത്താവ് ചെയ്യുന്നത് ഒരു മഹത്വമുള്ള ജോലി ആണെന്ന് വരുത്തി തീര്‍ക്കുവാന്‍ കുറെ വര്‍ഷത്തെ അധ്വാനം വേണ്ടി വന്നു. കോവിഡ് വന്നപ്പോൾ ഭര്‍ത്താവിന്റെ പണിയെ ബാധിച്ചു.തുടർന്ന് വീട്ടില്‍ ഇരുന്നു വീഡിയോ സാധ്യതകളെ കുറിച്ച് പഠിച്ചു. വീഡിയോ ചെയ്യുവാന്‍ തുടങ്ങി.

ആദ്യം ആയിരം പേര്‍ കണ്ടു. പിന്നീട് എപ്പോഴൊക്കെയോ മില്യണ്‍ വ്യൂസുള്ള വീഡിയോ വരെ എത്തി. പിന്നെ പ്രാങ്ക് കാള്‍സ് വീഡിയോ ആയി. ഒരു ദിവസം വീഡിയോയില്‍ ഭര്‍ത്താവ് വന്നപ്പോള്‍ കമന്റില്‍ വന്നത് ഇങ്ങനെയാണ്-ഇതെന്താണ് നിലവിളക്കും കരിവിളക്കും ആണോ? അതിനാൽ തന്നെ പക്ഷേ അന്നുമുതല്‍ ഭര്‍ത്താവുമായി വീഡിയോ ചെയ്ത് തുടങ്ങി.

ഹലോ ഡിയര്‍ റോങ്ങ് നമ്പര്‍ പ്രോഗ്രാം വന്‍ വൈറല്‍ ആയി.ഇവർ പലര്‍ക്കും വീട് വെച്ച് കൊടുത്തു .എന്നാൽ ഇവര്‍ക്ക് സ്വന്തമായി ഒരു വീടില്ലായിരുന്നു. തകരം കൊണ്ടു വാതില്‍ ഉള്ള ഒരു വീട്. ഒരു ദിവസം വാതില്‍ പൊളിച്ചു ഒരു കള്ളന്‍ വീട്ടില്‍ കയറി. അവള്‍ അലറി വിളിച്ചു. അവള്‍ താമസിക്കുന്ന വീട് ഒട്ടും സേഫ് അല്ല എന്ന് അവള്‍ക്ക് ബോധ്യംമായി. കയ്യില്‍ വന്ന പല അവസരങ്ങളും അഭിനയം വരെ കയ്യില്‍ നിന്ന് പോയി. വീണ്ടും നിരാശ.

ആ ഡിപ്രഷനിലും അവളുടെ ഹസ്ബന്‍ഡും പേരന്റ്‌സും അവൾക്കു ഒരുമിച്ച് നിന്നു . അവള്‍ അതിനെയും അതിജീവിച്ചു. RJ അഞ്ജലി വന്ന വഴികളിൽ എല്ലാം കല്ലും മുള്ളും ഉണ്ടായിരുന്നു . പക്ഷേ അവളില്‍ വെളിച്ചം ഉണ്ടായിരുന്നു. എനിക്ക് കഴിയും ,ഞാന്‍ രക്ഷപെടും എന്നും അവള്‍ കണ്ണാടിയില്‍ നോക്കി പറയുമായിരുന്നു. അതായിരിക്കാം അവളെ മുൻപോട്ടു കൊണ്ടുപോയ വെളിച്ചം

LEAVE A REPLY

Please enter your comment!
Please enter your name here