Home News Kerala News പ്രാര്‍ഥനകള്‍ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൻ യാത്രയായി

പ്രാര്‍ഥനകള്‍ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൻ യാത്രയായി

0
പ്രാര്‍ഥനകള്‍ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൻ യാത്രയായി

കല്‍പ്പറ്റ: കല്‍പ്പറ്റ: ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അമ്ബലവയല്‍ സ്വദേശി ജെൻസണ്‍ മരിച്ചു.Jensen leaves Sruti alone

മുണ്ടക്കൈ ദുരന്തത്തില്‍ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങള്‍ നഷ്ടമായ ചൂരല്‍മല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു അമ്പലവയല്‍ ആണ്ടൂർ സ്വദേശിയായ ജെൻസണ്‍

അതീവ ഗുരുതര നിലയിലായിരുന്ന ജെൻസണ്‍ വെന്റിലേറ്റിലായിരുന്നു. അല്പസമയം മുമ്ബാണ് ജെൻസന്റെ മരണം സ്ഥീരികരിച്ചത്. .

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

കുടുംബത്തോടൊപ്പം കോഴിക്കോട്ടെ ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജെൻസണും ശ്രുതിയും. വാനിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. വെള്ളാരംകുന്ന് മേഖലയിലെ വളവില്‍വച്ച്‌ ഇവർ സഞ്ചരിച്ച വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രുതിക്ക് കാലിന് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയ നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here