Wednesday, April 17, 2024
spot_imgspot_img
HomeCinemaCelebrity Newsവാപ്പ മീന്‍ കച്ചവടക്കാരനായിരുന്നു, ചീട്ട് കളി എല്ലാം തകര്‍ത്തു, അന്‍പത് ലക്ഷം രൂപയോളം കടമുണ്ടായിരുന്നു, കെട്ടാന്‍...

വാപ്പ മീന്‍ കച്ചവടക്കാരനായിരുന്നു, ചീട്ട് കളി എല്ലാം തകര്‍ത്തു, അന്‍പത് ലക്ഷം രൂപയോളം കടമുണ്ടായിരുന്നു, കെട്ടാന്‍ വന്ന പയ്യന്‍ ഇട്ടിട്ടു പോയി; ജീവിത കഥ പറഞ്ഞ് ജാസ്മിന്‍ ജാഫര്‍

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ. ബിഗ് ബോസ് സീസണ്‍ 6 ൽ മികച്ച ​ഗെയിമർ ആണ് ജാസ്മിൻ. ഇപ്പോഴിതാ ലൈഫ് സ്റ്റോറി സെഗ്മെന്റില്‍ തന്റെ ജീവിത കഥ തുറന്ന് പറയുകയാണ് ജാസ്മിന്‍.jasmin jafar viral words bigboss

വാപ്പയ്ക്ക് മീന്‍ കച്ചവടമായിരുന്നു. എന്നാലും പത്താം ക്ലാസ് വരെ നല്ല നല്ല ലൈഫ് ആയിരുന്നു. പഠിച്ചതൊക്കെ സിബിഎസ്ഇ ആണ്. എന്നാല്‍ വാപ്പയുടെ ചീട്ട് കളി എല്ലാം തകര്‍ത്തു എന്ന് തന്നെ പറയാം.

അന്‍പത് ലക്ഷം രൂപയോളം കടമുണ്ടായിരുന്നു. വീടിന്റെ വാതില്‍ തുറന്നാല്‍ കടക്കാരെ കൊണ്ടുള്ള ബഹളം ആണ്. പിന്നീടുള്ള ജീവിതം മുഴുവൻ അതൊക്കെ കേട്ടായിരുന്നു.

ഇതൊക്കെ പറഞ്ഞാലും ഉമ്മയെക്കാള്‍ എനിക്കടുപ്പം വാപ്പയോട് തന്നെയാ. പ്ലസ് ടുവിന് എല്ലാം നല്ല മാര്‍ക്കോടു കൂടെ തന്നെയാണ് പാസായത്. മെറിറ്റില്‍ കോളേജ് അഡ്മിഷനും കിട്ടി.

പക്ഷെ ബസ് യാത്രയ്ക്കുള്ള കാശില്ലാത്തത് കൊണ്ട് തന്നെ പഠനം ഒരു വര്‍ഷം നീണ്ടു പോയിരുന്നു. കൂട്ടുകാരികള്‍ ഭക്ഷണം തന്ന അവസ്ഥയൊക്കെ എനിക്ക് ഉണ്ടായിട്ടുണ്ട്.

തുടർന്ന് എങ്ങനെയെങ്കിലും കുടുംബം രക്ഷപ്പെടുത്തണം എന്ന് മാത്രമായിരുന്നു എന്റെ ചിന്ത. അങ്ങനെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്, ചെറിയ വരുമാനമൊക്കെ അതില്‍ നിന്ന് വരാനും തുടങ്ങി. അങ്ങനെ വാപ്പയുടെ കടങ്ങള്‍ എല്ലാം ഞാന്‍ തീര്‍ത്തു.

ഒന്നുമില്ലാതിരുന്ന വീട് മോടിപിടിപ്പിച്ചു. വീട്ടുകാര്‍ക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ് ഞാന്‍. എനിക്കൊരു നിക്കര്‍ പോലും വാങ്ങുമായിരുന്നില്ല, എല്ലാം അവര്‍ക്ക് വേണ്ടിയാണ്. ആ സമയത്താണ് ജീവിതത്തിലേക്ക് മറ്റൊരാള്‍ വരുന്നത്. അങ്ങനെ എന്റെ കല്യാണം ഉറപ്പിച്ചു.

അദ്ദേഹത്തെ കുറിച്ച് എനിക്ക് പറയാതെ വയ്യ, ഞാന്‍ എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്നത് കണ്ട് എന്നെ കൂട്ടിക്കൊണ്ടു പോയി ഇരുപത്തിമൂവ്വായിരം ഉറുപ്പികയുടെ ഡ്രസ്സൊക്കെ വാങ്ങി തന്നിരുന്നു.

എന്റെ എയര്‍ഹോസ്റ്റസിന് പഠിക്കാന്‍ വിട്ടു. പക്ഷെ ഒരു ഘട്ടം എത്തിയപ്പോള്‍ കല്യാണം മുടങ്ങിപ്പോയി. അവരുടെ ഭാഗത്ത് നിന്നുള്ള പ്രശ്‌നമായിരുന്നു. അത് എന്നെ മാനസികമായി വല്ലാതെ തളര്‍ത്തി.

ആ സമയത്താണ് വാപ്പയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നത്. ഒരുപാട് ബ്ലോക്കുണ്ട്. അതിലൊന്ന് സിവിയര്‍ ആയിരുന്നു. ആ ബ്ലോക്ക് നീക്കി. കാശൊന്നും ഉണ്ടായിരുന്നില്ല.

ഞാന്‍ കഷ്ടപ്പെട്ട് വാപ്പയയുടെ ചികിത്സയൊക്കെ നടത്തി. മീന്‍ കച്ചവടത്തിന് വേണ്ടി താന്‍ ഇറങ്ങി തിരിച്ചതിനെ കുറിച്ച് ജാസ്മിന്‍ പറയുമ്പോഴേക്കും ബസര്‍ അടിച്ചു, കഥ നിര്‍ത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments