Monday, September 16, 2024
spot_imgspot_img
HomeNewsIndiaജമ്മുകശ്മീര്‍ പത്ത് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പിലേക്ക്;എല്ലാ സ്ഥാനാർത്ഥികൾക്കും ശക്തമായ സുരക്ഷ,തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന പദവി!.പ്രതീക്ഷയോടെ രാജൃം

ജമ്മുകശ്മീര്‍ പത്ത് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പിലേക്ക്;എല്ലാ സ്ഥാനാർത്ഥികൾക്കും ശക്തമായ സുരക്ഷ,തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന പദവി!.പ്രതീക്ഷയോടെ രാജൃം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾ തീയതികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. Jammu and Kashmir and Haryana assembly election dates announced

10 വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. നേരത്തേ സപ്റ്റംബർ 30 നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. 2014 ലായിരുന്നു ജമ്മു-കശ്മീരിൽ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

അന്ന് പി ഡി പിക്ക് 28 സീറ്റും ബി ജെ പിക്ക് 25 സീറ്റും ലഭിച്ചു. തുടർന്ന് ഇരു പാർട്ടികളും സഖ്യത്തിൽ അധികാരത്തിലേറി. മുഫ്തി മുഹമ്മദ് സയ്യിദ് മുഖ്യമന്ത്രിയായി. 2016 ൽ മുഹമ്മദ് മുഫ്തി മരണപ്പെട്ടതോടെ. മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി അധികാരത്തിലേറി.

എന്നാൽ 2018 ൽ പി ഡി പി സർക്കാരിനുള്ള പിന്തുണ ബി ജെ പി പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെ നിയമസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 2019 ൽ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ജമ്മു കശ്‌മീരിരിന്റെ സംസ്ഥാന പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയായിരുന്നു.

ജമ്മു കശ്‌മീർ, ലഡാക് എന്നിങ്ങനെയായിരുന്നു വിഭജനം. നടപടി ചോദ്യം ചെയ്ത് കൊണ്ട് നാഷ്ണൽ കോൺഫറൻസ് അടക്കമുള്ള പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി ശരിവെച്ചു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസത്തിന്റെ തെളിവാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നാണു പാർട്ടികളുടെ അഭിപ്രായമെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ പറഞ്ഞിരുന്നു.

റീ പോളിംഗ് വേണ്ടി വന്നില്ലെന്നും അക്രമ സംഭവങ്ങള്‍ ഉണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.  തിരഞ്ഞെടുപ്പിനു ശേഷം ജമ്മു കശ്മീരിനു സംസ്ഥാന പദവി എന്ന നിലപാടിലാണു കേന്ദ്ര സർക്കാർ.

മൂന്ന് ​​ഘട്ടമായാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ‌ നടക്കുക. ജമ്മുവിൽ ആദ്യ ഘട്ടം സെപ്റ്റംബർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം- ഒക്ടോബർ 1നും നടക്കും. ഒക്ടടോബർ ഒന്നിനാണ് ഹരിയാനയിലെ വോട്ടെടുപ്പ് നടക്കുക.

ജമ്മു കശ്മീരിൽ 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 87.09 ലക്ഷം വോട്ടർമാരിൽ 3.71 ലക്ഷം പുതുമുഖ വോട്ടർമാരാണ്.169 ട്രാൻജെൻഡർ വോട്ടർമാരുമുണ്ട്. 11,838 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനുണ്ടാകുക. ഹരിയാനയിൽ 2.01 കോടി വോട്ടർമാരുണ്ട്. 20,0629 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. 85 വയസ്സിൽ മേലുള്ളവർക്ക് വീടുകളിൽ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.

ജമ്മുകശ്മീരിൽ എല്ലാ സ്ഥാനാർത്ഥികൾക്കും ശക്തമായ സുരക്ഷ നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഉത്സവ അന്തരീക്ഷത്തിൽ ഭിതിയില്ലാതെ വോട്ട് ചെയ്യാൻ ജമ്മു കാശ്മീരിൽ സാഹചര്യം ഒരുക്കും.

ജമ്മുവിൽ ബാലറ്റ് വഴിയാവും തിരഞ്ഞെടുപ്പ്. എല്ലാ വിഭാ​ഗത്തിനും വോട്ടവകാശമുണ്ട്. കുടിയേറിയവർക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ് കുമാർ വ്യക്തമാക്കി.

ജമ്മു മേഖലയിലാണ് ബി.ജെ.പി. ഇത്തവണ ഏറെ പ്രതീക്ഷ വെക്കുന്നത്. കശ്മീര്‍ മേഖലയില്‍ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സുമാണ് പ്രബല ശക്തികള്‍. ഇതിന് പുറമെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും.

ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്‍, സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments