Monday, September 16, 2024
spot_imgspot_img
HomeNewsInternationalഇറ്റലിയിൽ ആഡംബര നൗക മുങ്ങി: ഒരു മരണം:മൈക്ക് ലിൻജ് ഉൾപ്പെടെ ആറുപേരെ കാണാതായി

ഇറ്റലിയിൽ ആഡംബര നൗക മുങ്ങി: ഒരു മരണം:മൈക്ക് ലിൻജ് ഉൾപ്പെടെ ആറുപേരെ കാണാതായി

ഇറ്റലിയിലെ പലേർമോയുടെ തെക്ക് ഭാഗത്തുള്ള സിസിലി തീരത്ത് കൊടുങ്കാറ്റിൽ ആഡംബര നൗക മറിഞ്ഞ് ഒരാൾ മരിച്ചു. ബ്രിട്ടിഷ് ഹൈടെക് വ്യവസായി മൈക്ക് ലിൻജ് (59) ഉൾപ്പെടെ ആറുപേരെ കാണാതായി.

ലിൻജിന്റെ ഭാര്യയെയും മറ്റ് 14 പേരെയും രക്ഷപ്പെടുത്തി. 184 അടി ഉയരമുള്ള ‘ബേസിയൻ’എന്ന ബോട്ടിൽ 10 ജീവനക്കാരുൾപ്പെടെ 22 പേർ ഉണ്ടായിരുന്നു. സിസിലിയുടെ തലസ്ഥാനമായ പലേർമോയിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് കപ്പൽ പുറപ്പെട്ടത്. ശക്തമായ കൊടുങ്കാറ്റ് അപ്രതീക്ഷിതമായിരുന്നു.

“ബിൽ ഗേറ്റ്സ്” എന്നറിയപ്പെടുന്ന റിൻഡ്ജ് ബ്രിട്ടീഷ് സോഫ്‌റ്റ്‌വെയർ വ്യവസായത്തിലെ അതികായന്മാരിൽ ഒരാളാണ്, ജൂണിൽ സാൻഫ്രാൻസിസ്കോ കോടതി അദ്ദേഹത്തെ തൻ്റെ സോഫ്റ്റ്‌വെയർ കമ്പനിയുടെ ‘ഓട്ടോണമി’ യുടെ വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments