Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsകുർബാന തര്‍ക്കം;'വീഡിയോ സന്ദേശം ഒത്തുതീർപ്പ് ചർച്ചകൾക്ക് വിരുദ്ധം,വിശദീകരണം ഉണ്ടായില്ലെങ്കിൽ പഴയ രീതിയിൽ തന്നെ കുർബാന തുടരും,...

കുർബാന തര്‍ക്കം;’വീഡിയോ സന്ദേശം ഒത്തുതീർപ്പ് ചർച്ചകൾക്ക് വിരുദ്ധം,വിശദീകരണം ഉണ്ടായില്ലെങ്കിൽ പഴയ രീതിയിൽ തന്നെ കുർബാന തുടരും, പിൻവലിക്കണമെന്ന് അൽമായ മുന്നേറ്റ സമിതി

കൊച്ചി: കുർബാന തർക്കത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ നിർദേശം തള്ളി അൽമായ മുന്നേറ്റ സമിതി. കഴിഞ്ഞ ദിവസം നടന്ന ഒത്തുതീർപ്പ് ചർച്ചകൾക്ക് വിരുദ്ധമാണ് ആർച്ച് ബിഷപ്പിൻ്റെ വീഡിയോ സന്ദേശമെന്നും വീഡിയോ സന്ദേശം പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.It is alleged that the video message is against the settlement talks in the Mass controversy

അന്ന് ചർച്ചയിൽ നടന്ന കാര്യങ്ങൾ വീഡിയോ സന്ദേശത്തിലോ സർക്കുലറിലോ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ വിശദീകരണം ഉണ്ടായില്ലെങ്കിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ പഴയ രീതിയിൽ തന്നെ കുർബാന തുടരുമെന്നും അൽമായ മുന്നേറ്റ സമിതി വ്യക്തമാക്കി.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ജൂലൈ 3 മുതൽ തന്നെ നടപ്പാക്കണമെന്നായിരുന്നു മേജർ ബിഷപ്പ് റാഫേൽ തട്ടിലിൻ്റെ ആഹ്വാനം. ഏകീകൃത കുർബാന നടപ്പാക്കാത്തതിൽ മാർപാപ്പ വേദനിക്കുന്നു. അൾത്താരയിൽ ഐക്യമില്ലാതെ സഭയിൽ ഐക്യമുണ്ടാവില്ല. ഏതെങ്കിലും കാരണത്താൽ ഏകീകൃത കുർബാന നടപ്പാകുന്നില്ലെങ്കിൽ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും ഒരു ഏകീകൃത കുർബാനയെങ്കിലും അർപ്പിക്കണം. ഇത് നടപ്പാക്കാത്ത വൈദികൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും മേജർ ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments