Home News India മണിപ്പൂരില്‍ വീണ്ടും കുക്കി-മെയ്തി സംഘര്‍ഷം; ഏറ്റുമുട്ടലില്‍ 46കാരി കൊല്ലപ്പെട്ടു; വീടുകള്‍ അഗ്നിക്കിരയാക്കി

മണിപ്പൂരില്‍ വീണ്ടും കുക്കി-മെയ്തി സംഘര്‍ഷം; ഏറ്റുമുട്ടലില്‍ 46കാരി കൊല്ലപ്പെട്ടു; വീടുകള്‍ അഗ്നിക്കിരയാക്കി

0
മണിപ്പൂരില്‍ വീണ്ടും കുക്കി-മെയ്തി സംഘര്‍ഷം; ഏറ്റുമുട്ടലില്‍ 46കാരി കൊല്ലപ്പെട്ടു; വീടുകള്‍ അഗ്നിക്കിരയാക്കി

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 46 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടു.issue in manipur news

അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കിയെന്ന് റിപ്പോർട്ട് ഉണ്ട്. പ്രദേശത്ത് ഞായറാഴ്ച രാത്രി മുതല്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. പ്രദേശവാസികള്‍ അടുത്തുള്ള വനത്തിലേക്ക് പലായനം ചെയ്തതായും മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

നെംജാഖോള്‍ ലുംഗ്ഡിം എന്ന യുവതിയാണ് മരിച്ചത്. ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കെെമാറി.

ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു. സമീപത്തെ സ്‌കൂളില്‍ തമ്ബടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്

അതേസമയം മണിപ്പൂരിലെ ഡിജിപിയെ മാറ്റണമെന്ന ആവശ്യം ശക്തമാണ്. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയും ജിരിബാമിലും വീണ്ടും ആക്രമണമുണ്ടായി. ജിരിബാമില്‍ കുക്കികള്‍ ഉപേക്ഷിച്ച ഗ്രാമത്തിന് മെയ്‌തി വിഭാഗം തീയിട്ടു.

മണിപ്പൂരില്‍ നിന്ന് സായുധസേനയെ പിൻവലിക്കണമെന്നും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് ഇന്നലെ വിദ്യാർത്ഥികള്‍ നടത്തിയ മാർച്ചില്‍ വൻ സംഘർഷം ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റിലും രാജ്ഭവനു മുന്നിലുമാണ് ആയിരക്കണക്കിനു പേർ പ്രതിഷേധിച്ചത്. രാജ് ഭവന് നേരെ കല്ലെറിഞ്ഞു. സംഘ‌ർഷത്തില്‍ 20 പേർക്ക് പരുക്കേറ്റിരുന്നു. സിആ‌ർപിഎഫ് വാഹനവും ആക്രമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here