Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsമറിയം റഷീദയെ ലൈംഗിക താത്പര്യത്തോടെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു; നിഷേധിച്ചതോടെ പകയായി; കസ്റ്റഡിയില്‍ പൂര്‍ണ നഗ്നയാക്കി മര്‍ദ്ദിച്ചു...

മറിയം റഷീദയെ ലൈംഗിക താത്പര്യത്തോടെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു; നിഷേധിച്ചതോടെ പകയായി; കസ്റ്റഡിയില്‍ പൂര്‍ണ നഗ്നയാക്കി മര്‍ദ്ദിച്ചു : ഐസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ; കുറ്റപത്രം പുറത്ത്

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് അന്നത്തെ സ്പെഷ്യല്‍ബ്രാഞ്ച് സർക്കിള്‍ ഇൻസ്പെക്ടർ സ്മാർട്ട് വിജയൻ എന്ന എസ്. വിജയനാണെന്ന ആരോപണവുമായി സി.ബി.ഐ കുറ്റപത്രം. ISRO Conspiracy Case

മറിയം റഷീദയെ അനധികൃതമായി അറസ്റ്റ് ചെയ്തെന്നും പിന്നീട് അത് മറയ്ക്കാനായി കൂടുതല്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയുമായിരുന്നുവെന്ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സിബി മാത്യൂസ്, കെ കെ ജോഷ്വാ, ആർ.ബി. ശ്രീകുമാർ, എസ്. വിജയൻ, പി.എസ്. ജയപ്രകാശ് എന്നിവർ ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ തയ്യാറാക്കി അനധികൃത അറസ്റ്റുകള്‍ നടത്തി ഇരകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും സി.ബി.ഐ കുറ്റപ്പെടുത്തുന്നു.

മറിയം റഷീദയെ ലൈംഗികമായി പീഡിപ്പിക്കാനും എസ്. വിജയൻ ശ്രമിച്ചു. ഈ നാലുപേരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.

സിബിഐ നടത്തിയ അന്വേഷണത്തില്‍ മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും തിരുവനന്തപുരത്ത് ഹോട്ടല്‍ സാമ്രാട്ടില്‍ 1994 സെപ്റ്റംബർ 17 മുതല്‍ താമസിച്ചിരുന്നതായി കണ്ടെത്തി. വീസാ കാലാവധി കഴിയാനിരുന്നതിനാല്‍ പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ എത്തി സ്‌പെഷല്‍ ബ്രാഞ്ച് സിഐ എസ്.വിജയനെ കണ്ടു. ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റും പാസ്‌പോർട്ടും വാങ്ങിവച്ച വിജയൻ, വീണ്ടും വരാൻ മറിയം റഷീദയോടു പറഞ്ഞു. ഒക്‌ടോബർ 13 ന് ഇവർ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തിയ വിജയൻ ഫൗസിയ ഹസനോടു പുറത്തുപോകാൻ പറഞ്ഞു. തുടർന്ന് മുറിയടച്ച വിജയൻ ലൈംഗികതാല്‍പര്യത്തോടെ മറിയം റഷീദയെ സമീപിച്ച്‌ അവരെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. എന്നാല്‍ അവർ ചെറുത്തതോടെ വിജയൻ പെട്ടെന്ന് മുറിവിട്ടു പുറത്തുപോയി.

തുടർന്ന് ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്ന്, മറിയം റഷീദ ഐഎസ്‌ആർഒയില്‍ ജോലി ചെയ്തിരുന്ന ഡി.ശശികുമാരൻ എന്ന ശാസ്ത്രജ്ഞനെ ഫോണില്‍ ബന്ധപ്പെട്ടതായി വിജയന് വിവരം ലഭിച്ചു. മാലദ്വീപ് സ്വദേശിനി ഐഎസ്‌ആർഒ ശാസ്ത്രജ്ഞനെ വിളിച്ച വിവരം വിജയൻ പൊലീസ് കമ്മിഷണർ വി.ആർ.രാജീവനെ അറിയിച്ചു.

ഇദ്ദേഹം അക്കാര്യം എസ്‌ഐബി ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ആർ.ബി.ശ്രീകുമാറിനെയും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐബി ഉദ്യോഗസ്ഥരായ എം.ജെ.പുന്നനും ജി.എസ്.നായരും മറിയം റഷീദയും ഫൗസിയ ഹസനും താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഫൗസിയ ഹസൻ ഒക്‌ടോബർ 19-ന് ഹോട്ടല്‍ വിട്ട് ബെംഗളൂരുവിലേക്കു പോയി. എന്നാല്‍ വിജയൻ പാസ്‌പോർട്ട് പിടിച്ചുവച്ചിരുന്നതിനാല്‍ മറിയം റഷീദയ്ക്ക് തിരുവനന്തപുരത്തുനിന്ന് ശ്രീലങ്കയിലേക്കു പോകാൻ കഴിഞ്ഞില്ല. രേഖകള്‍ മടക്കിക്കിട്ടാൻ പല തവണ ഓഫിസില്‍ എത്തിയെങ്കിലും വിജയൻ ഇല്ലെന്ന മറുപടിയാണ് അവർക്കു കിട്ടിയത്. 20 ന് അവർ ഹോട്ടല്‍ വിട്ട് അവർക്കു പരിചയമുള്ളവർ താമസിക്കുന്ന വീട്ടിലേക്കു മാറി.

വീസാ കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ താമസിച്ച കുറ്റത്തിന് മറിയം റഷീദയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസ് കമ്മിഷണർ നിർദേശിച്ചു. തുടർന്ന് 20 ന് അവരെ എസ്.വിജയൻ ഓഫിസിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു.

പിറ്റേന്നുമുതല്‍ ചാരക്കേസ് കഥകള്‍ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചു.
പക്ഷേ, അറസ്റ്റ് ചെയ്ത് 23 ദിവസം കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്.

ശാസ്ത്രജ്ഞനായ ശശികുമാറും മറിയംറഷീദയും നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും പി.എസ്.എല്‍.വി ക്രയോജനിക് സാങ്കേതികവിദ്യ അടങ്ങിയ രേഖകള്‍ പുറത്തുപോയെന്നും ആരോപിച്ച്‌ രാജീവനും ശ്രീകുമാറും വിജയനും ചേർന്ന് മറിയം റഷീദയെയും ശശികുമാറിനെയും പ്രതിയാക്കി കേസെടുക്കാൻ തീരുമാനിച്ചു.

നവംബർ 14ന് സിബിമാത്യൂസിനെ തലവനാക്കി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിബിമാത്യൂസിന്റെ നിർദ്ദേശ പ്രകാരമാണ് ഡി.ശശികുമാർ, കെ.ചന്ദ്രശേഖർ, നമ്ബിനാരായണൻ, എസ്.കെ.ശർമ്മ എന്നിവരെ അറസ്റ്റ് ചെയ്തത്. വിജയനും എസ്.ഐ ആയിരുന്ന തമ്ബി.എസ്. ദുർഗ്ഗാദത്തും ക്രൂരമായി മർദ്ദിച്ചെന്ന് ജയിലില്‍ സന്ദർശിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകനോട് മറിയംറഷീദ പറഞ്ഞിരുന്നു.ഇതും മൊഴിയായി.

പൂർണ്ണ നഗ്നയാക്കി കൈകള്‍ പിന്നിലാക്കി ജനലിനോട് ചേർത്ത് കെട്ടി തടിക്കസേര കൊണ്ട് കാലിന്റെ മുട്ടില്‍ അടിച്ചു. കസേര ഒടിഞ്ഞു പോയി.കാലുകള്‍ മറിയം കാട്ടിത്തന്നെന്നും ഹൃദയഭേദകമായിരുന്നു അതെന്ന് മാദ്ധ്യമപ്രവർത്തകന്റെ മൊഴിയിലുണ്ട്.

1994 നവംബർ 30ന് അറസ്റ്റ് ചെയ്ത നമ്ബിനാരായണനെ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഗസ്റ്റ് ഹൗസില്‍ വച്ച്‌ പോലീസ് കസ്റ്റഡിയിലിരിക്കെ ഐ. ബി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. മർദ്ദനത്തില്‍ കുഴഞ്ഞുവീണ് അവശനായ നമ്ബിനാരായണനെ ചികിത്സിക്കാൻ ഡോക്ടറെ കൊണ്ടുവന്നത് താനാണെന്ന് റിട്ട. എസ്.പി ബേബി ചാള്‍സ് മൊഴി നല്‍കി. ഗുരുതരമായ അവസ്ഥയിലാണെന്നും ഇനി മർദ്ദിച്ചാല്‍ മരിച്ചു പോകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നല്‍കി. കാല്‍മുട്ടിന് താഴെ നീരും രക്തം കട്ടപിടിച്ച പാടുകളുമുണ്ടായിരുന്നു. രണ്ട് ദിവസമായി പോലീസ് ഉറങ്ങാനോ ഇരിക്കാനോ അനുവദിച്ചില്ലെന്ന് നമ്ബിനാരായണൻ പരാതി പറഞ്ഞതായി ഡോക്ടർ മൊഴിനല്‍കി.

1994ലാണ് പൊലീസ് ചാരക്കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്തത്. നമ്ബിനാരായണനെ അടക്കം പ്രതികളാക്കി. 2018ല്‍ നമ്ബി നാരായണൻ ഇതുചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ 2021 ഏപ്രില്‍15ന് അനുകൂലമായ വിധിയുണ്ടായി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments