Monday, September 16, 2024
spot_imgspot_img
HomeNewsIndiaകോട്ടയം ചിങ്ങവനം കേന്ദീകരിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ്;കേളമംഗലം ഗ്രൂപ്പ് ഉടമ മുങ്ങി

കോട്ടയം ചിങ്ങവനം കേന്ദീകരിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ്;കേളമംഗലം ഗ്രൂപ്പ് ഉടമ മുങ്ങി

കോട്ടയം: കോട്ടയം ചിങ്ങവനം കേന്ദീകരിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി സ്ഥാപന ഉടമ മുങ്ങി. കേളമംഗലം ഗ്രൂപ്പ് ഉടമ സജിത്താണ് നിക്ഷേപകരെ കബളിപ്പിച്ചത്. Investment fraud worth crores in Kottayam

പണം തിരികെ ലഭിക്കാൻ പൊലീസ് ഇടപെടൽ ആവശ്യപെട്ട് നിക്ഷേപർ പന്നിമറ്റത്തെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. കേളമംഗലം തട്ടിപ്പിൽ ഇതുവരെ അഞ്ച് കേസുകൾ ചിങ്ങവനം പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മികച്ച പലിശ എന്ന വാഗ്ദാനവുമായാണ് കേളമംഗലം ഗ്രൂപ്പ് ഉടമ ചാന്നാനിക്കാട് സ്വദേശി സജിത്ത് നിക്ഷേപകരെ ആകർഷിച്ചത്. കൂലിപ്പണിക്കാരും, വീട്ടമ്മമാരും, ഉദ്യോഗസ്ഥരും പ്രവാസികളുമെല്ലാം നിക്ഷേപം നടത്തി. അത്യാവശ്യങ്ങൾക്കായി പലരും നിക്ഷേപം പിൻവലിക്കാനെത്തിയപ്പോൾ ജീവനക്കാർ കൈമലർത്തി. തുടർന്ന് പൊലീസ് കേസെടുത്തതിനു പിന്നാലെ സജിത്തും കുടുംബവും മുങ്ങി.

ഇതുവരെ പലിശ സ്വീകരിക്കാതെ നിക്ഷേപം തുടർന്ന പലരും തട്ടിപ്പിന് ഇരായി. വീട്ടമ്മമാർ അടക്കം പൊലീസ് ഇടപെടലിലൂടെ പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

പരാതികളിൽ രണ്ടര കോടിയുടെ തട്ടിപ്പ് നടന്നതായി ചിങ്ങവനം പൊലീസ് റജിസ്റ്റർ ചെയ്ത FIR വ്യക്തമാക്കുന്നു. പ്രതി സജിത്ത് വിദേശത്തേയ്ക്ക് കടന്നതായാണ് സൂചന .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments