Home News International ലബനനിലെ പേജർ സ്ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ ഉള്‍പ്പെട്ടെന്ന് റിപ്പോര്‍ട്ട്, അന്വേഷണം 

ലബനനിലെ പേജർ സ്ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ ഉള്‍പ്പെട്ടെന്ന് റിപ്പോര്‍ട്ട്, അന്വേഷണം 

0
ലബനനിലെ പേജർ സ്ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ ഉള്‍പ്പെട്ടെന്ന് റിപ്പോര്‍ട്ട്, അന്വേഷണം 

ബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്വേഷണം. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Investigation into Malayali’s company in pager explosion in Lebanon

സ്ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ വാങ്ങാൻ ഇസ്രയേലിനെ സഹായിച്ചവരുടെ കൂട്ടത്തിൽ റിൻസൻ എന്ന മുപ്പത്തിയൊൻപതുകാരനും ഉണ്ടെന്നാണ് സംശയിക്കുന്നത്. ഒരു ബൾഗേറിയൻ ഷെൽ കമ്പനിയുടെ ഉടമയായ റിൻസൺ, ഇടനിലക്കാരനായ ക്രിസ്റ്റ്യാന ആർസിഡിയാക്കോണോ-ബാർസണിക്ക് പേജറുകൾ ലഭിക്കുന്നതിനുള്ള മൊസാദ് ആസൂത്രിത ഇടപാടിൻ്റെ ഭാഗമായി 1.3 മില്യൺ പൗണ്ട് നൽകിയതായാണ് റിപ്പോർട്ട്.

പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ റിൻസനെ കാണാനില്ലെന്നാണ് വിവരം. പേജറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള ഇസ്രയേലിന്റെ രഹസ്യ ഗൂഢാലോചനയെ കുറിച്ച് റിൻസണ് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ, ഇസ്രയേലി സുരക്ഷാ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നയാളായിരുന്നു ക്രിസ്റ്റ്യാന ആർസിഡിയാക്കോണോ-ബാർസണി എന്നും അദ്ദേഹത്തിന്റെ അറിവുണ്ടായിരുന്നില്ല. കേരളത്തിൽ ജനിച്ച റിൻസൺ ജോസ് നോർവേ പൗരനാണ്. നോർവേ പോലീസാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയിച്ചത്.

റിൻസൺ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബൾഗേറിയൻ തലസ്ഥാനമായാ സോഫിയയിലെ ഒരു റെസിഡൻഷ്യൽ വിലാസത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവർ മുഖേനയാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽനിന്ന് ഹിസ്‌ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത്. ഒപ്പം പേജറുകളുടെ പണമിടപാടും റിൻസന്റെ നോർട്ട ഗ്ലോബൽ വഴിയാണ് നടന്നിട്ടുള്ളതെന്നും ബൾഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്ഫോടനവുമായി ഇയാൾക്ക് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കൾ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം ഇപ്പോഴും അജ്ഞാതമാണ്.   

LEAVE A REPLY

Please enter your comment!
Please enter your name here