Sunday, April 14, 2024
spot_imgspot_img
HomeNewsയുകെ മലയാളികൾക്ക് ഇനി ആശ്വസിക്കാം . രാജ്യത്തെ പണപ്പെരുപ്പം നിരക്ക് 3.4 % ആയി കുറഞ്ഞു

യുകെ മലയാളികൾക്ക് ഇനി ആശ്വസിക്കാം . രാജ്യത്തെ പണപ്പെരുപ്പം നിരക്ക് 3.4 % ആയി കുറഞ്ഞു

യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞു. രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴത്തെ പണപ്പെരുപ്പം. കഴിഞ്ഞ മാസം മാറ്റമില്ലാതെ തുടർന്ന വിലക്കയറ്റത്തിന്റെ തോത് ഈ മാസമാണ് കുറയാൻ തുടങ്ങിയത്.inflation rate has come down to 3 4

കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ജനുവരിയിൽ 4 ശതമാനമായിരുന്നു. ഇത് കുറയുന്നത് പ്രധാനമന്ത്രി ഋഷി സുനകിന് ആശ്വാസം നൽകുന്ന വാർത്തയാണ്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോൾ അദ്ദേഹം നടത്തിയ പ്രധാന വാഗ്ദാനമായിരുന്നു പണപെരുപ്പ നിരക്ക് കുറയ്ക്കുമെന്ന്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പണപെരുപ്പ നിരക്ക് 10 ശതമാനമായിരുന്നു. 2022 ഒക്ടോബറിൽ 11. 1% വരെ പണപ്പെരുപ്പ നിരക്ക് ഉയർന്നിരുന്നു. ഉയർന്ന തോതിൽ നിന്ന് പണപ്പെരുപ്പം കുറയുന്നത് ഭരണപക്ഷത്തിന് നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments