ചെന്നൈ: പുതിയ ഉദ്യമത്തിനു ഇന്ത്യൻ റെയിൽവേ തുടക്കം കുറിക്കുന്നു.വന്ദേ ഭാരതിന് പിന്നാലെ വന്ദേ ഭാരത് സ്ലീപ്പറും പാളത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ.
വന്ദേ ഭാരത് ട്രെയിനുകളുടെ വിജയമാണ് വന്ദേ ഭാരത് സ്ലീപ്പർ എന്ന ആശയത്തിലേക്ക് എത്താൻ ഇന്ത്യൻ റെയിൽവേയേ പ്രേരിപ്പിച്ചത്.
കൂടാതെ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ 2027ലോ 2028ലോ ആരംഭിക്കും. മാത്രമല്ല ആദ്യത്തെ അന്തർസംസ്ഥാന മെട്രോ സർവീസിനും പദ്ധതി ഒരുങ്ങുന്നുണ്ട്.റിപ്പോർട്ട് പ്രകാരം ആദ്യത്തെ അന്തർസംസ്ഥാന മെട്രോ സർവീസ് കർണാടകയിലെ ബെംഗളൂരുവിലെ ബൊമ്മസാന്ദ്രയെയും തമിഴ്‌നാട്ടിലെ ഹൊസൂറിനെയും ബന്ധിപ്പിക്കുന്ന പാതയിലൂടെയാകും.