Wednesday, September 11, 2024
spot_imgspot_img
HomeNRIUKയുഎസിൽ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്നു; 52 കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റില്‍

യുഎസിൽ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്നു; 52 കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റില്‍

ഹൂസ്റ്റൻ : യുഎസിലെ അപ്പാർട്‍മെന്റിലെ കവർച്ചയ്ക്കിടെ നേപ്പാൾ വിദ്യാർഥിനിയെ ഇന്ത്യൻ വംശജൻ വെടിവച്ചു കൊലപ്പെടുത്തി. നഴ്‌സിങ് വിദ്യാർഥിനിയായ മുന്ന പാണ്ഡെയാണ് (21) കൊല്ലപ്പെട്ടത്. സംഭവത്തിൽ ബോബി സിങ് ഷാ എന്ന 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.Indian origin man arrested in US for killing of Nepal student

ഓഗസ്റ്റ് 26 തിങ്കളാഴ്ച വൈകുന്നേരം 5. 45 നാണ് മുന്ന പാണ്ഡെയെ ഹൂസ്റ്റണിലെ അപ്പാർട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലും ശരീരത്തിലും യുവതിക്ക് വെടിയേറ്റതായ് പൊലീസ് കണ്ടെത്തി.

യുഎസിലെ അപ്പാർട്‍മെന്റിലെ കവർച്ചയ്ക്കിടെയാണ് നേപ്പാള്‍ വിദ്യാർഥിനിയെ ഇന്ത്യൻ വംശജൻ വെടിവച്ചു കൊലപ്പെടുത്തിത്.

അപ്പാർട്‍മെന്റിൽ യുവതിയുടെ മൃതദേഹം ഉണ്ടെന്ന അജ്ഞാത ഫോൺകോൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്പാർട്‍മെന്റ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മുനയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു തവണ മുനയ്ക്ക് വെടിയേറ്റിരുന്നു.

അന്വേഷണം ആരംഭിച്ച പൊലീസ് രണ്ടു ദിവസങ്ങൾക്കു ശേഷം ബോബിയുടെ ഫോട്ടോ പുറത്തുവിട്ടു. മുനയുടെ അപ്പാർട്‍മെന്റിൽനിന്ന് ഇയാൾ പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments