Saturday, April 20, 2024
spot_imgspot_img
HomeNewsKerala News'മാർപ്പാപ്പ ആവശ്യപ്പെട്ടിട്ടുപോലും സ്ത്രീകളുടെ കാല്‍കഴുകാൻ വിസമ്മതിക്കുന്നു';സ്ത്രീപക്ഷ-മതേതര കാഴ്ചപ്പാടുമായി വിശുദ്ധവാരത്തില്‍, കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തില്‍ ഇതരമതസ്ഥരായ സ്ത്രീകളുടെ...

‘മാർപ്പാപ്പ ആവശ്യപ്പെട്ടിട്ടുപോലും സ്ത്രീകളുടെ കാല്‍കഴുകാൻ വിസമ്മതിക്കുന്നു’;സ്ത്രീപക്ഷ-മതേതര കാഴ്ചപ്പാടുമായി വിശുദ്ധവാരത്തില്‍, കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തില്‍ ഇതരമതസ്ഥരായ സ്ത്രീകളുടെ ‘കാല്‍കഴുകല്‍ ശുശ്രൂഷ’

ആലപ്പുഴ: ഇന്ത്യൻ ക്രിസ്ത്യൻ വിമൻസ് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തില്‍ ‘കാല്‍കഴുകല്‍ ശുശ്രൂഷ’.Indian Christian Women’s Movements

സഭയുടെ ചട്ടക്കൂടിലല്ലാതെ പ്രവർത്തിക്കുന്ന കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കൂട്ടായ്മയാണിത്. പെസഹവ്യാഴാഴ്ച പള്ളികളില്‍ നടത്തുന്ന ഈ ചടങ്ങാണ് ഇവർ ഇതരമതസ്ഥരായ സ്ത്രീകളുടെ കാല്‍കഴുകി അഭയമന്ദിരത്തില്‍ നിര്‍വ്വഹിക്കുന്നത്.

സമൂഹത്തില്‍ ജാതിമതചിന്ത, പ്രത്യേകിച്ച്‌ ചില സമുദായങ്ങള്‍ക്കിടയില്‍ ഇസ്ലാംവിരുദ്ധത ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഇതിനു നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ സിസ്റ്റർ കൊച്ചുറാണി എബ്രഹാം പറഞ്ഞു.

സ്ത്രീപക്ഷ ദൈവശാസ്ത്രമാണു സംഘടന മുന്നോട്ടുവെക്കുന്നത്. കന്യാസ്ത്രീകള്‍, പ്രൊഫഷണലുകള്‍ തുടങ്ങി എഴുപതോളംപേർ സംഘടനയുടെ കേരള റീജണിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലാണു കൂടുതല്‍ ശക്തം.

മാർപ്പാപ്പ ആവശ്യപ്പെട്ടിട്ടുപോലും സ്ത്രീകളുടെ കാല്‍കഴുകാൻ വിസമ്മതിക്കുന്നവരോടുള്ള നിശ്ശബ്ദ പ്രതിഷേധമായും ഈ പരിപാടിയെ ഇവർ കാണുന്നു. പരിപാടിക്കു വരുന്നവരോടു ഭരണഘടനയുടെ ആമുഖം വിവരിക്കും.

ജനാധിപത്യം അപകടത്തിലാണെന്നു സംഘടന കരുതുന്നതിന്റെ ഭാഗമായാണിത്. നേരത്തേ, സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ ബൈബിളിന്റെ പുനർവായന ഇവർ സംഘടിപ്പിച്ചിരുന്നു.

സിറോ മലബാർസഭാംഗമായ സിസ്റ്റർ കൊച്ചുറാണി എബ്രഹാം, സ്പെയിനില്‍ രൂപവത്കരിക്കപ്പെട്ട ഹാൻഡ്മെയ്ഡ്സ് ഓഫ് ദ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എന്ന സന്ന്യാസസഭയില്‍ 22 വർഷത്തോളം അംഗമായിരുന്നു.

സ്ത്രീപക്ഷ ദൈവശാസ്ത്ര കാഴ്ചപ്പാടുകളെത്തുടർന്ന് റോമില്‍നിന്നു പ്രത്യേകാനുമതി വാങ്ങി 2009 മുതല്‍ സ്വതന്ത്രയായി പ്രവർത്തിച്ചുതുടങ്ങി. ചിലി, സ്പെയിൻ തുടങ്ങി വിവിധ രാജ്യങ്ങളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments