ദില്ലി: ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തെ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി ദില്ലി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് ഡൽഹി പോലീസ് അനുമതി നൽകി.
ഞായറാഴ്ചയാണ് ഇന്ത്യ സഖ്യത്തിന്റെ റാലി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ദില്ലി പൊലീസിന്റെ സമ്മതം കിട്ടിയെന്ന് റാലി സംഘാടകർ അറിയിച്ചു.
മല്ലികാർജ്ജുൻ ഖർഗെയും, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധിയും, സീതാറാം യെച്ചൂരിയും റാലിയില്‍ പങ്കെടുക്കും. മമത ബാനർജിയും എംകെ സ്റ്റാലിനും വരാൻ സാധിക്കാത്തത് കൊണ്ട് പ്രതിനിധികളെ അയക്കുമെന്നുമാണ് സംഘാടകർ അറിയിചിരിക്കുന്നത്.