Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsഈസ്റ്ററിന് ഇരുട്ടടി; പന്നി ഇറച്ചിക്കും പോത്തിറച്ചിക്കും വൻ വിലകയറ്റി ജനത്തിന്റെ വയറ്റത്തടിച്ച് കച്ചവടക്കാർ

ഈസ്റ്ററിന് ഇരുട്ടടി; പന്നി ഇറച്ചിക്കും പോത്തിറച്ചിക്കും വൻ വിലകയറ്റി ജനത്തിന്റെ വയറ്റത്തടിച്ച് കച്ചവടക്കാർ

കോട്ടയം: ഈസ്റ്റർ ആഘോഷം മുന്നിൽ കണ്ട് പന്നി ഇറച്ചിക്കും പോത്തിറച്ചിക്കും വില കൂട്ടി കച്ചവടക്കാർ കൊള്ള ലാഭം നേടുന്നു. മധൃകേരളത്തിലെ പ്രധാന ഇറച്ചികടകളുടെ കേന്ദ്രമായ കോട്ടയം, മണിമല,ഏറ്റുമാനൂർ, പൈക, പാല, പള്ളിക്കത്തോട്, കാഞ്ഞിരമറ്റം,പൊൻകുന്നം, കറുകച്ചാൽ, കൂത്താട്ടുകുളം, ചേർപ്പുങ്കൽ മാർക്കറ്റുകളിലാണ് പന്നി ഇറച്ചിക്കും പോത്തിറച്ചിക്കും കച്ചവടക്കാർ വില കുത്തനെ വർധിപ്പിച്ചത്.increasing the price of pork and beef

പന്നി ഇറച്ചിക്ക് കുറെ നാളുകളായി കൃത്രിമക്ഷാമമുണ്ടാക്കിയാണ് വില കൂട്ടിയത്.വില ഇനിയും കൂട്ടാനാണ് നീക്കം. വിപണിയിൽ സർക്കാർ ഇടപെടലുകൾ ഇല്ലാത്തതുകൊണ്ട് കച്ചവടക്കാർ എത്ര വില വർധിപ്പിച്ചാലും ആരും ചോദിക്കാനില്ലന്നതാണ് അവരുടെ നേട്ടം.

പന്നിയിറച്ചിയുടെ വിലയാണ് കുതിച്ച് കയറുന്നത്. ഒരു മാസത്തിനുള്ളിൽ 200 രൂപയാണ് പന്നിയിറച്ചിക്ക് കൂടിയത്. എല്ലില്ലാത്ത ഒരു കിലോ പന്നിയിറച്ചിക്ക് 450 രൂപയും,​ എല്ലോ​ട് കൂടിയതിന് 380 രൂപയുമാണ് നിലവിലെ വില. അന്യസംസ്ഥാനങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയെന്ന് പറഞ്ഞാണ് വൻകിട പന്നി ഫാമുകാർ വില വർധിപ്പിക്കുന്നത്.

ക്രിസ്മസിന് മുൻപ് എല്ലില്ലാത്ത ഒരു കിലോ പന്നിയിറച്ചിക്ക് 300 രൂപയായിരുന്നു വില, എല്ലോട് കൂടിയതിന് 250 രൂപയും. ഒരുമാസത്തിനിടയിൽ ഓരോ ആഴ്ചയും 20 രൂപ വീതം വർധിക്കുകയാണ്. വി​ല ഇനിയും വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

വൻകിട പന്നി ഫാമുകാർ വി​ല കൂട്ടിയതാണ് തങ്ങളും വില കൂട്ടാൻ കാരണമെന്ന് പന്നി കശാപ്പ് ചെയ്ത് ചെറുകിട കച്ചവടക്കാർക്ക് നൽകുന്ന വ്യാപാരികൾ പ​റഞ്ഞു. പന്നിപ്പനിയുടെ പേ​രിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നത് നേരത്തെ വിലക്കിയിരുന്നു. ഈ വിലക്ക് ഇപ്പോഴും തുടരു​ന്നതും വൻകിട ഫാമികളുടെ സ​മ്മർദ്ദത്തെ തുടർന്നാണെന്നാണ് ആരോ​പണം.

വൻകിട പന്നിഫാമുകളിൽ നിന്ന് നാഗാലാന്റിലേക്കു പന്നികളെ ക​യ​റ്റുമ​തി ചെ​യ്യു​ന്നതും കേരളത്തിൽ പന്നിക്ഷാ​മ​ത്തിന് കാരണമാകു​ന്നു. മുൻപ് ആന്ധ്ര, തമിഴ്​നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വ്യാപകമായി പന്നികളെ എത്തിച്ചിരുന്നു.

ചെറുകിട ഫാമുകൾ സം​സ്ഥാനത്ത് വ്യാപകമായിരുന്നുവെങ്കിലും മലിനീകരണ പ്രശ്​നം, ലൈസൻസ്, പരാതികൾ, കശാപ്പുകാരെ കിട്ടാനില്ലായ്മ, എന്നീ കാരണങ്ങളാൽ പലരും ഇറച്ചികച്ചവടം ഉപേക്ഷിച്ചതും ഡിമാൻഡ് വർദ്ധിക്കാൻ കാരണമായി. പോത്തിറച്ചി വി​ല വർ​ദ്ധിച്ചതോടെ നിരവധി പേർ പന്നി ഇറച്ചിയി​ലേക്ക് തിരിഞ്ഞിരുന്നു.

360 രൂപയിൽ കിടന്നിരുന്ന പോത്തിറച്ചി ഈസ്റ്റർ പ്രമാണിച്ച് 400-450 രുപ വരെയായി . ഇറച്ചി വില നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപാനങ്ങൾക്ക് നിയമാനുസൃതമായ അധികാരമുണ്ടെങ്കിലും പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും ഇക്കാരൃത്തിൽ ഇടപെടാതെ ജനത്തെ കൊള്ളയടിക്കുന്ന കച്ചവടക്കാരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.പല ഇറച്ചി കടകളും ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചരൃങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത്, മുൻസിപ്പൽ അധികൃതരോ, വെറ്റിനറി ഡോക്ടറോ ഇവിടേക്ക് തിരിഞ്ഞുപോലും നോക്കാറില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments