ലോകത്തിലെ തന്നെ ഏറ്റവും ആജാനുബാഹുവായ,ദി മ്യൂട്ടന്റ് എന്നറിയപ്പെടുന്ന ബോഡി ബിൽഡർ ഇലിയ ഗോലം യെഹിംചിക് (35) അന്തരിച്ചു.ഹൃദയാഘാതം ആയിരുന്നു.
സെപ്റ്റംബർ 6 മുതൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു യെഹിംചിക്.തുടർന്ന് സെപ്റ്റംബർ 11ന് അന്തരിച്ചു എന്നാണ്റിപ്പോർട്ടുകൾ.ഹെലികോപ്റ്ററിൽ ആയിരുന്നു യെഹിംചിക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പ്രൊഫഷണലായ ഇന്റർവ്യൂകളിൽ ഒന്നും പങ്കെടുത്തിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ നിരവധി ആരാധകർ അദ്ദേഹത്തിനുണ്ടായിരുന്നു.ഒരു സാധാരണ മനുഷ്യന് ചെയ്യാവുന്നതിലപ്പുറമുള്ള ഇദ്ദേഹത്തിന്റെ ശാരീരിക പരീക്ഷണ വിഡിയോകൾ ആളുകളെ ത്രസിപ്പിച്ചിരുന്നു.
അതേസമയം രണ്ടരക്കിലോ ബീഫും 108 കഷണം സുഷിയും ഈ ബോഡി ബില്‍ഡര്‍ കഴിച്ചിരുന്നു. ആറടി ഉയരക്കാരനായ ഇദ്ദേഹത്തിന് 150 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 61 ഇഞ്ച് നെഞ്ചളവും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.