Monday, September 16, 2024
spot_imgspot_img
HomeCrime News'എനിക്ക് മാതാപിതാക്കള്‍ക്കൊപ്പം പോവണ്ട'; 13 കാരിയെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോവാൻ ശ്രമം; തടഞ്ഞ് പൊലീസ്

‘എനിക്ക് മാതാപിതാക്കള്‍ക്കൊപ്പം പോവണ്ട’; 13 കാരിയെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോവാൻ ശ്രമം; തടഞ്ഞ് പൊലീസ്

തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം തനിക്ക് പോകാൻ താല്പര്യം ഇല്ലെന്നു വീട് വിട്ടിറങ്ങിയ അസം സ്വദേശിനിയായ പെണ്‍കുട്ടി. കൗണ്‍സിലിങിനുശേഷം കുട്ടിയെ വീട്ടിലേക്ക് വിളിക്കാൻ മാതാപിതാക്കള്‍ എത്തിയെങ്കിലും കുട്ടി അവരോടൊപ്പം പോകാൻ തയാറായില്ല.

കുട്ടിയെ നിർബന്ധിച്ച്‌ കൊണ്ടുപോകാൻ രക്ഷിതാക്കള്‍ ശ്രമിച്ചപ്പോള്‍ സിഡബ്ല്യുസി അധികൃതര്‍ ഇടപെട്ടു. തുടർന്ന് പൊലീസ് എത്തിയാണ് മാതാപിതാക്കളെ തിരിച്ചയച്ചത്.

ഒരാഴ്ചയ്ക്ക് ശേഷമുള്ള കൗണ്‍സിലിങ്ങിന് ശേഷമാണ് കുടുംബത്തെ കാണാനുള്ള അവസരം ഒരുക്കിയത്. വീട്ടിലേക്ക് വരാന്‍ മാതാപിതാക്കള്‍ പറഞ്ഞെങ്കിലും കുട്ടി തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോകാനായി ഇവരുടെ ശ്രമം. പെണ്‍കുട്ടി ഇതിനെ എതിര്‍ക്കുകയും കരയുകയും ചെയ്തതോടെ പൊലീസ് ഇടപെടുകയായിരുന്നു.

മാതാപിതാക്കള്‍ക്കൊപ്പം പോകാൻ തയ്യാറാകാതിരുന്ന കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുട്ടിയുടെ പഠനവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments