Home Crime News കൊച്ചിയില്‍ പട്ടാപകല്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊച്ചിയില്‍ പട്ടാപകല്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊച്ചിയില്‍ പട്ടാപകല്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് കസ്റ്റഡിയില്‍
crime

കൊച്ചി: യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഇന്ന് രാവിലെ ആണ് എറണാകുളം കളമശേരി റോഡില്‍ സംഭവം നടന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ നീനു (26) എന്ന യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.husband tried to kill his wife in kochi

നീനുവിന്റെ ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഭർത്താവ് കൊല്ലാൻ ശ്രമിച്ചത്. സ്‌കൂട്ടറിലെത്തിയ ആർഷല്‍ കളമശേരി എകെജി റോഡില്‍ വച്ചാണ് കത്തി ഉപയോഗിച്ച്‌ നീനുവിന്റെ കഴുത്ത് മുറിക്കാൻ ശ്രമിച്ചത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുവർഷം ആയി. കഴിഞ്ഞ ഒരു വർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here