Home News India ഭർത്താവ് കുളിക്കില്ല, എനിക്ക് നാറ്റം സഹിക്കാൻ വയ്യ : വിവാഹം കഴിഞ്ഞ് വെറും 40 ദിവസത്തിനുള്ളിൽ വിവാഹമോചനമാവശ്യപ്പെട്ട് യുവതി

ഭർത്താവ് കുളിക്കില്ല, എനിക്ക് നാറ്റം സഹിക്കാൻ വയ്യ : വിവാഹം കഴിഞ്ഞ് വെറും 40 ദിവസത്തിനുള്ളിൽ വിവാഹമോചനമാവശ്യപ്പെട്ട് യുവതി

0
ഭർത്താവ് കുളിക്കില്ല, എനിക്ക് നാറ്റം സഹിക്കാൻ വയ്യ : വിവാഹം കഴിഞ്ഞ് വെറും 40 ദിവസത്തിനുള്ളിൽ വിവാഹമോചനമാവശ്യപ്പെട്ട് യുവതി

സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. വേനൽക്കാലത്ത്, ആളുകൾ പലപ്പോഴും ദിവസത്തിൽ രണ്ടോ മൂന്നോ തവണ കുളിക്കാറുണ്ട് . എന്നാൽ കുളിക്കാത്തതിന് ആരെങ്കിലും നിങ്ങൾക്കെതിരെ കേസെടുത്താലോ ? അതെ, അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

ദിവസവും ഭർത്താവ് കുളിക്കുന്നില്ല എന്ന പരാതിയുമായി യുവതി രംഗത്ത്. മാസത്തിൽ രണ്ടുതവണ ഭർത്താവ് കുളിച്ചാലായി എന്നാണ് യുവതി പറയുന്നത്. പതിവായി കുളിക്കാത്തതിനാൽ, അയാൾക്ക് അസഹനീയമായ ദുർഗന്ധം ഉണ്ടെന്നും അത് തനിക്ക് സഹിക്കാൻ പറ്റുന്നില്ല എന്നുമാണ് ഭാര്യയുടെ പരാതി.

യുപിയിൽ ആണ് സംഭവം.ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം രാജേഷ് എന്ന യുവാവ് പറയുന്നത്, ​ഗം​ഗാജലം ഉപയോ​ഗിച്ച് താൻ ദേഹം ശുദ്ധീകരിക്കുന്നുണ്ട്, അതിനാൽ കുളിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നാണ് ഇയാളുടെ വാദം. ആഴ്ചയിൽ ഒരിക്കൽ താൻ ​ഗം​ഗാജലം ശരീരത്തിൽ തളിക്കും അങ്ങനെ താൻ ശുദ്ധിയായും വൃത്തിയായും ഇരിക്കുന്നുണ്ട് എന്നാണ് ഇയാൾ പറയുന്നത്.

അതേസമയം ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും 40 ദിവസമേ ആയിട്ടുള്ളൂ. അതിനിടയിലാണെങ്കിൽ യുവാവ് ആകെ കുളിച്ചത് ആറേ ആറ് തവണയാണത്രെ. അങ്ങനെയാണ് വിവാഹം കഴിഞ്ഞ് അധികം ദിവസങ്ങൾ കഴിയും മുമ്പ് തന്നെ യുവതി വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുന്നത്.

കൂടാതെ സ്ത്രീധനം ചോദിച്ച് ഭർത്താവ് ബുദ്ധിമുട്ടിച്ചതായും പരാതിയിൽ പറയുന്നുണ്ട്. പിന്നീട്, ഇരുവരേയും കൗൺസിലിം​ഗിന് വിളിപ്പിച്ചു. അവിടെ വച്ച് യുവാവ് ദിവസവും ഇനി കുളിച്ചോളാം എന്ന് യുവതിക്ക് വാക്ക് കൊടുത്തിരുന്നു. എന്നാൽ, യുവതി അപ്പോൾ യുവാവിന്റെ കൂടെ തിരികെ പോകാൻ തയ്യാറായില്ല.

വീണ്ടും സപ്തംബർ 22 -ന് യുവതിയേയും യുവാവിനേയും കൗൺസിലിം​ഗിന് വിളിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here