മലയാളി പ്രേക്ഷകരുടെ മനസ്സിൽ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇടംനേടിയ താരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം . ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേയ്ക്കെത്തിയത്.honey rose about inaugration
ട്രിവാൻഡ്രം ലോഡ്ജ്, അവരുടെ രാവുകൾ, കനൽ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ഇട്ടിമാണി, യു ടൂ ബ്രൂട്ടസ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഏത് സിനിമകളിലാണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്.
ഇപ്പോളിതാ ഫ്ലവേഴ്സ് ഒരു കോടിയിലെത്തിയപ്പോൾ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുകയാണ്.
വാക്കുകളിങ്ങനെ,
ചിലതൊക്കെ നമ്മുടെ താത്പര്യമാണ് ഉദ്ഘാടനത്തിന് ധരിക്കുന്ന വസ്ത്രം , മറ്റു ചിലത് എന്ത് ധരിക്കണം എന്ന് വിളിക്കുന്നവര്‍ പറയാറുണ്ട്. വസ്ത്ര വ്യാപാരത്തിന്റെ ഷോപ്പ് ആണ് ഉദ്ഘാടനം ചെയ്യുന്നത് എങ്കില്‍, ചിലപ്പോള്‍ അവര്‍ നമുക്കുള്ള വസ്ത്രം എത്തിക്കും. അത് ധരിച്ചാണ് പോകുന്നത്.
എന്തൊക്കെ പറഞ്ഞാലും ഉദ്ഘാടനം ചെയ്യാന്‍ പോവുമ്പോള്‍ അത്രയും ആളുകള്‍ നമുക്ക് വേണ്ടി കാത്തിരിയ്ക്കുന്നതും, അവരുമായി നമുക്ക് നേരിട്ട് സംവദിക്കാന്‍ കഴിയുന്നതും വളരെ അധികം സന്തോഷം തരുന്ന കാര്യം തന്നെയാണ്. ഒരേ സ്ഥലത്ത് ഒന്ന് രണ്ട് ആഴ്ചയുടെ വ്യത്യാസത്തില്‍ പല ഷോപ്പുകളും ഉദ്ഘാടനം ചെയ്യാന്‍ ഞാന്‍ പോയിട്ടുണ്ട്. അപ്പോഴും ലഭിയ്ക്കുന്ന സ്‌നേഹത്തിനും ആള്‍ക്കൂട്ടത്തിനും ഒരു കുറവും ഉണ്ടാവാറില്ല. അതൊരു പ്രത്യേക സന്തോഷവും അഭിമാനവുമാണ്.
തെലുങ്ക് സിനിമകളില്‍ സജീവമായതിന് ശേഷം ഹൈദരബാദിലും ഒരുപാട് ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്യാനായി പോയിട്ടുണ്ട്. ഇവിടെ കിട്ടുന്നതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ സ്വീകരണമാണ് അവിടെ കിട്ടുന്നത്.
മുഖത്ത് ചില മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആള്‍ തന്നെയാണ് ഞാന്‍. പക്ഷേ ഈ പറയുന്നത് പോലുള്ളതൊന്നും അല്ല. ഒരുപാട് ചെലവുകള്‍ വരുന്ന ട്രീറ്റ്‌മെന്റ്‌സ് ഒന്നും ഞാൻ ചെയ്തിട്ടില്ല. നമ്മുടെ സ്‌കിന്‍ കെയറിന്റെ ഡ്‌കോടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ട്രീറ്റ്‌മെന്റുകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഈ ഇന്റസ്ട്രിയില്‍ നില്‍ക്കുമ്പോള്‍ അത് അത്യാവശ്യമാണ്