മലയാളി പ്രേക്ഷകരുടെ മനസ്സിൽ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇടംനേടിയ താരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം . ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേയ്ക്കെത്തിയത്.honey rose about inaugration
ട്രിവാൻഡ്രം ലോഡ്ജ്, അവരുടെ രാവുകൾ, കനൽ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ഇട്ടിമാണി, യു ടൂ ബ്രൂട്ടസ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഏത് സിനിമകളിലാണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്.
അഭിനയം എന്നതിലുപരി ഇന്ന് ഉത്ഘടനങ്ങളിൽ കൂടിയും താരം പ്രശസ്തയായിരിക്കുകയാണ്. ഉദ്ഘാടനത്തിന് ധരിക്കുന്ന വസ്ത്രങ്ങളിൽ താരം അതീവ ശ്രദ്ധ പുലർത്താറുണ്ട്. പലപ്പോഴൊക്കെ ഇത് വലിയ രീതിയിൽ വിമർശനവും ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ ചിങ്ങം ഒന്നിന് താരം ഉദ്ഘാടനത്തിനെത്തിയപ്പോൾ ധരിച്ച വസ്ത്രമാണ് വിവാദമായിരിക്കുന്നത്.
ഒരു ജ്വാല്ലറിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു ഹണി റോസ് എത്തിയത്. പട്ടുപാവാടയും നീല നിറമുള്ള ബ്ലൗസുമായിരുന്നു വേഷം. മാത്രമല്ല മുടിയൊക്കെ അഴിച്ച് നാടന്‍ പെണ്‍കുട്ടിയുടെ ലുക്കിലാണ് നടി എത്തിയത്.
എന്നാൽ ദാവണിയ്ക്ക് ഇടുന്ന ബ്ലൗസാണ് പാവാടയുടെ കൂടെ ഹണി ധരിച്ചതെന്നും അത് മഹാബോറായി പോയെന്നും പറഞ്ഞാണ് വിമര്‍ശനവുമായി ചിലരെത്തിയത്. ചേച്ചി സാരി ഉടുക്കാന്‍ മറന്നു പോയോ? എന്നൊക്കെ നിറയുന്നു കമന്റുകൾ