മലയാളി പ്രേക്ഷകരുടെ മനസ്സിൽ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇടംനേടിയ താരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം . ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേയ്ക്കെത്തിയത്.honey rose about sound
ട്രിവാൻഡ്രം ലോഡ്ജ്, അവരുടെ രാവുകൾ, കനൽ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ഇട്ടിമാണി, യു ടൂ ബ്രൂട്ടസ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഏത് സിനിമകളിലാണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്.
ഇപ്പോളിതാ ഫ്ലവേഴ്സ് ഒരു കോടിയിലെത്തിയപ്പോൾ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുകയാണ്.
വാക്കുകളിങ്ങനെ,
അടുത്തിടെ അയര്‍ലണ്ടിലെ ഒരു പരിപാടിയില്‍ ഹണി റോസ് പങ്കെടുത്ത സംഭവം വൈറലായി മാറിയിരുന്നു. ഹണിയ്‌ക്കൊപ്പമുള്ള അയര്‍ലണ്ടിലെ മന്ത്രിയുടെ സെല്‍ഫി വൈറലായി മാറിയിരുന്നു. എന്നാല്‍ അയര്‍ലണ്ടില്‍ വച്ച് മറ്റൊരു സംഭവം കൂടെ ഉണ്ടായിട്ടുണ്ടെന്നാണ് ഹണി റോസ് പറയുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മനസ്സ് തുറന്നത്
അഞ്ഞൂറ് വര്‍ഷം പഴക്കമുള്ളൊരു കൊട്ടാരമുണ്ട് അവിടെ. കുഞ്ഞ് പടികളിലൂടെ വേണം മുകളിലേക്ക് കയറി ചെല്ലാന്‍. ഭയങ്കര ക്യൂ ആയിരുന്നു. അങ്ങനെ കയറി ചെല്ലുമ്പോള്‍ മുകളില്‍ ഒരു പാറക്കല്ലുണ്ട്. കുനിഞ്ഞ് കിടന്നിട്ടൊക്കെ വേണം കാണാന്‍. അതിന്റെ വീഡിയോ ഞാന്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ഉമ്മ വച്ചാല്‍ നമ്മള്‍ തുരുതുരാ സംസാരിക്കും, സംസാരത്തിലെ പ്രശ്‌നമൊക്കെ മാറുമെന്നാണ് പറയപ്പെടുന്നത്. സംസാരം നന്നാക്കാനുള്ള എന്തോ ഒരു മാജിക്കല്‍ പവര്‍ ആ കല്ലിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്.
കൊട്ടാരത്തിന്റെ ഏറ്റവും മുകളിലാണ് കല്ല് വച്ചിരിക്കുന്നത്. ഭയങ്കര പാടാണ് കിസ് ചെയ്യാന്‍ . വളഞ്ഞ് കിടന്നിട്ടൊക്കെയാണ് ചെയ്യേണ്ടത്. ഞാന്‍ പോയി ചെയ്തു. ശബ്ദം നന്നാക്കാന്‍ വേണ്ടിയൊന്നുമല്ല, ഒരു രസം. അതിന്റെ പിറ്റേന്ന് തന്നെ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വന്ന് എന്റെ ഉള്ള ശബ്ദം പോയി. ഒരു മാസത്തേക്ക് ശബ്ദമില്ലായിരുന്നു എനിക്ക്. മര്യാദയ്ക്ക് സംസാരിക്കാന്‍ പറ്റിയിരുന്നില്ല. ശരിക്കും ഞാനൊന്ന് പേടിച്ചു. തിരിച്ചു കിട്ടില്ലെന്നാണ് കരുതിയത്. പക്ഷെ പതുക്കെ പതുക്കെ ശബ്ദം തിരിച്ചു കിട്ടി എന്നാണ് ഹണി റോസ് പറയുന്നത്.