മലയാളി പ്രേക്ഷകരുടെ മനസ്സിൽ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇടംനേടിയ താരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം . ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേയ്ക്കെത്തിയത്.honey rose about inaugration
ട്രിവാൻഡ്രം ലോഡ്ജ്, അവരുടെ രാവുകൾ, കനൽ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ഇട്ടിമാണി, യു ടൂ ബ്രൂട്ടസ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഏത് സിനിമകളിലാണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്.
അഭിനയം എന്നതിലുപരി ഇന്ന് ഉത്ഘടനങ്ങളിൽ കൂടിയും താരം പ്രശസ്തയായിരിക്കുകയാണ്. എന്നാൽ മുൻപും ഉദ്ഘാടനങ്ങൾ താൻ ചെയ്തിട്ടുണ്ടെന്നും തുടക്കകാലത്ത് ഇപ്പോഴത്തെ പോലെ ആളുകളുടെ തിരക്ക് ഒന്നും ഉണ്ടായിട്ടില്ലെന്നും ഹണി റോസ് പറഞ്ഞു.
“സിനിമയിൽ ഒരുപാട് ആക്ടീവ് ആയിരിക്കുന്ന സമയത്ത് ഒരു സ്ഥലത്ത് ഉദ്ഘാടനത്തിന് പോകുമ്പോൾ തീർച്ചയായും നല്ല തിരക്ക് ഉണ്ടാവും. എന്നാൽ നമ്മൾ കുറച്ച് അധികം വലിയ ഗ്യാപ് ഉണ്ടാവുമ്പോൾ സ്വീകാര്യത കുറയും. അന്നൊന്നും എന്റെ ഉദ്ഘാനത്തിന് അധികം ആളുകൾ ഉണ്ടായിരുന്നില്ല. കാരണം പലർക്കും എന്നെ അറിയില്ല. എനിക്ക് അത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ 17 വർഷത്തിനു മുകളിലായി സിനിമ ചെയ്യുന്നു. സിനിമ ചെയ്യാൻ തുടങ്ങിയ കാലം മുതൽക്കേ ഞാൻ ഉദ്ഘാടനങ്ങൾ ചെയ്യുന്നുണ്ട്.”
“ആ സമയത്ത് സോഷ്യൽ മീഡിയ അത്രക്കും ഉപയോഗം ഇല്ലാത്തതിനാൽ വലിയ രീതിയിൽ ആളുകൾക്ക് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ശരിക്കും പറഞ്ഞാൽ ലുലുവിൽ ഒരു ഫങ്ഷൻ ചെയ്തതിനു ശേഷമാണ് എനിക്ക് ഇത്രയും വലിയ ഹൈപ്പ് കിട്ടാൻ തുടങ്ങിയത്.” ഹണി റോസ് പറഞ്ഞു.