ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സി പിന്‍വലിച്ചിരിക്കുകയാണ്.hockey india honours goalkepeer pr sreejesh retires no 16 jersey.
ടോക്യോ ഒളിമ്പിക്‌സിലും പാരീസ് ഒളിമ്പിക്‌സിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് അര്‍ഹിക്കുന്ന ആദരമാണ് ഇപ്പോള്‍ ഹോക്കി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. രണ്ട് പതിറ്റാണ്ടോളം അഭിമാനത്തോടെ ശ്രീജേഷ് അണിഞ്ഞ 16-ാം നമ്പര്‍ ജേഴ്‌സി ഇനി സീനിയര്‍ ടീമില്‍ ആര്‍ക്കും ലഭിക്കില്ല.
ആ ജേഴ്‌സി, ശ്രീജേഷിന്റെ ഇതിഹാസ കരിയറിന് സമര്‍പ്പിക്കുന്നതായി ഹോക്കി ഇന്ത്യ സെക്രട്ടറി ഭോല നാഥ് വ്യക്തമാക്കി.
അതേസമയം ശ്രീജേഷിനെ ജൂനിയര്‍ ടീമിന്റെ പരിശീലകനാക്കിയുള്ള പ്രഖ്യാപനം അധികം വൈകാതെ ഉണ്ടായേക്കും.