Home News Kerala News മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്എഫ്ഐഒ; അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി

മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്എഫ്ഐഒ; അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി

0
മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്എഫ്ഐഒ; അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്എഫ്ഐഒ ഹൈക്കോടതിയിൽ. രേഖകളിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. അന്വേഷണത്തെ എതിർത്ത കെഎസ്ഐഡിസി നിലപാടിനെ കോടതി വിമർശിച്ചു.
High Court asks KSIDC why it is trying to block the investigation 

എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി ചോദിച്ചു.

എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്ഐഡിസി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. അന്വേഷണത്തിൽ ആശങ്ക എന്തിനാണെന്നും നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെസ്ഐഡിസി കോടതിയെ അറിയിച്ചു.
സിഎംആർഎലിനെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി.

എന്നാൽ എക്സാലോജിക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്ഐഡിസിയോട് കോടതി ആവശ്യപ്പെട്ടു.ഇതിനു സമയം വേണമെന്ന് കെഎസ്ഐഡിസി പറഞ്ഞു.

ഹർജി നിലനിൽക്കുമ്പോൾ അറസ്റ്റുണ്ടാവില്ലെന്നും കോടതി പറഞ്ഞു. കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്തു.  തുടർന്ന് ഹർജി ഈ മാസം 26 ലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here