എല്ലാവരുടെയും വീട്ടിൽ ചെമ്പരത്തി ഉണ്ടാകും. ഇതിന്റെ ഇലയും പൂവുമെല്ലാം പണ്ടു കാലം മുതല്‍ തന്നെ മുടി സംരക്ഷണത്തിന് പ്രധാനവുമാണ്. എന്നാല്‍ സൗന്ദര്യത്തില്‍ മാത്രമല്ല, ആരോഗ്യപരമായ കാര്യങ്ങളിലും മികച്ചു നില്‍ക്കുന്ന ഒന്നാണ് ചെമ്പരത്തി. പല ആരോഗ്യ ഗുണങ്ങളും ഉള്ള ഇതിന്റെ ജ്യൂസ് തയ്യാറാക്കി കുടിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു. ഇനി ആരും ചെമ്പരത്തി പൂ വെറുതെ കളയേണ്ട. അടിപൊളി ടേസ്റ്റിൽ നമുക്ക് ജ്യൂസ് റെഡി ആക്കി എടുക്കാം. അഞ്ചു ഇതളുകൾ ഉള്ള ചെമ്പരത്തിയാണ് ഇതിനായി വേണ്ടത്. hibiscus juice recipie
ചെമ്പരത്തി ജ്യൂസ് ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. അഞ്ച് ഇതളുളള ചെമ്പരത്തിയുടെ അഞ്ച് ഇതളുകള്‍ എടുക്കുക. ഇതില്‍ ഒരു ഗ്ലാസ് വെള്ളം ചേര്‍ത്തടിയ്ക്കാം. ഇതിലേയ്ക്ക് നാരങ്ങാനീരും അല്‍പം തേനും ചേര്‍ത്ത് കഴിയ്ക്കാം. ചെമ്പരത്തി ഇതളുകള്‍ ഉണ്ടാക്കുന്ന ടേസ്റ്റ് ഇഷ്ടപ്പെടാത്തവരെങ്കില്‍ ഇതില്‍ അല്‍പം പുതിനയില ചേര്‍ത്തടിയ്ക്കാം. ഇതും ആരോഗ്യത്തിന് ഗുണകരമാണ്.
കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണം കൊഴുപ്പു കളയാന്‍ സഹായിക്കുന്നു. അമിതവണ്ണത്തിൽ നിന്നും രക്ഷ നേടാനായി ഏറ്റവും ഉത്തമമാണ് ഈ ചെമ്പരത്തി ജ്യൂസ്. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് പുറന്തള്ളാന്‍ സഹായിക്കുന്നു. രക്തവര്‍ദ്ധനവിന് സഹായിക്കുന്ന ഒന്നാണ്. അയേണ്‍ സമ്പുഷ്ടമാണിത്.
ബിപി കുറയ്ക്കാന്‍ ചെമ്പരത്തി ജ്യൂസ് ഏറെ ഗുണകരമാണ്. ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുർബലമാക്കി മാറ്റാനും സാധ്യതയുണ്ട്. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള പ്രധാന സാധ്യതയായി കണക്കാക്കിയിരിക്കുന്നു. ഇതു പോലെ പ്രമേഹത്തിനും കൊളസ്‌ട്രോളിനും ഇത് നല്ലൊരു മരുന്നു കൂടിയാണ്. രക്തത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ജ്യൂസ് നല്ലതാണ്.
ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്റെ സംരക്ഷണത്തിനും ചെമ്പരത്തി ജ്യൂസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ചായയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും. ഹൈബിസ്കസ് ജ്യൂസ്ൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്, അതിനാൽ ചർമ്മത്തിന്റെ വീക്കം തടയുകയും മുഖക്കുരു അല്ലെങ്കിൽ ചർമ്മത്തിന്റെ നിറവ്യത്യാസം മൂലമുണ്ടാവുന്ന പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു