തിരുവനന്തപുരം: മലയാള സിനിമയിലെ നടിമാര്‍ക്ക് ഏറ്റവും പരിചിതമായ രണ്ടു വാക്കുകൾ ആണ് കോംപ്രമൈസ് അല്ലെങ്കിൽ അഡ്ജസറ്റ്‌മെന്റ്. നടനോ, സംവിധായകനോ, നിര്‍മ്മാതാവോ, പ്രൊഡക്ഷന്‍ കണ്‍ട്രോളറോ-എന്നിങ്ങനെ ആരിൽ നിന്ന് വേണമെങ്കിലും അവർക്ക് നേരെ കിടപ്പറ പങ്കിടാനുള്ള ക്ഷണം ഉണ്ടാകാം.hema committee report, sexual allegations, victims, malayalam cinema
സിനിമയില്‍ കോംപ്രമൈസിനോ അഡ്ജസ്റ്റ്‌മെന്റിനോ വഴങ്ങിയാല്‍ മാത്രമേ, അവർ മുന്നിൽ ഉന്നതനിലയില്‍ എത്താനാകു എന്നാണ് പൊതുവായ ഉപദേശമെന്ന് ഒരു നടി പറഞ്ഞതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് പുതുമുഖ നടിമാരെ വരുതിക്ക് വരുത്താന്‍ ആദ്യമേ തന്നെ ഈ സന്ദേശം വ്യവസായത്തില്‍ ഉള്ളവര്‍ എത്തിക്കും.
തിനിടെ തനിക്ക് മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ ഉപദ്രവിച്ച നടന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മറ്റൊരു നടിയുടെ മൊഴി.
ഒരൊറ്റ ഷോട്ടില്‍ എടുത്തു തീര്‍ക്കേണ്ട ആലിംഗന രംഗം അവർ 17 റീ ടേക്കുകള്‍ വരെ പോയെന്നും സംവിധായകന്‍ തന്നെ കുറ്റപ്പെടുത്തിയെന്നും നടി മൊഴിയില്‍ പറയുന്നു.
സ്ത്രീകള്‍ പണത്തിന് വേണ്ടി എന്തും ചെയ്യുമെന്നാണ് ഇത്തരക്കാരുടെ മനോഭാവം. പ്രശ്‌നക്കാരിയാണെന്ന് ഒരു നടിയെ മുദ്രകുത്തുമ്പോള്‍ പിന്നീട് അവര്‍ക്കാര്‍ക്കും അവസരം നല്‍കുകയില്ല. അതുകൊണ്ടു തന്നെ അഭിനയം മോഹമായി കൊണ്ടുനടക്കുന്ന പല സ്ത്രീകളുടെയും പ്രതികരണം മൗനം മാത്രമായിരിക്കും. സത്യം തുറന്ന് പറയാന്‍ അവർക്ക് ഭയമാണ്.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന വിവരമാണ് റിപ്പോര്‍ട്ടില്‍ പ്രധാനം. സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നത്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവര്‍ക്ക് അവസരങ്ങള്‍ ലഭിക്കില്ല. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡുണ്ട്. വിട്ടുവീഴ്ച ചെയ്യുന്നവരെ കോപറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കുന്നു. പരാതി പറയുന്നവരെ പ്രശ്‌നക്കാരായി കാണുന്നു. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദമുണ്ടാകുന്നു.
‘ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ തുടച്ചുനീക്കും,നടിമാരുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവ്, അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും, ചൂഷണം ചെയ്യാനും പ്രധാന താരങ്ങള്‍,ഉന്നതര്‍ ചെയ്തുകൂട്ടിയവ പറയാനോ എഴുതാനോ കഴിയില്ല,പൊലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്’
അതേസമയം ലൈംഗികമായി വഴങ്ങുന്നവര്‍ക്ക് മാത്രം നല്ല ഭക്ഷണം ലഭിക്കും. നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ നടിമാര്‍ക്ക് മുകളില്‍ സമ്മര്‍ദമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ക്ക് സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. അതിക്രമം കാട്ടിയവരില്‍ ഉന്നതരുണ്ട്’- എന്നിങ്ങനെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.