Wednesday, September 11, 2024
spot_imgspot_img
HomeNewsKerala News'വളകളില്‍ തൊടാൻ തുടങ്ങി, പ്രതികരിക്കാതിരുന്നതോടെ മുടിയിഴകളിലേക്കും; കഴുത്തുവരെ സ്പര്‍ശനമെത്തിയതോടെ ഞാൻ മുറിയില്‍ നിന്നും ഇറങ്ങിപ്പോന്നു'; പാലേരി...

‘വളകളില്‍ തൊടാൻ തുടങ്ങി, പ്രതികരിക്കാതിരുന്നതോടെ മുടിയിഴകളിലേക്കും; കഴുത്തുവരെ സ്പര്‍ശനമെത്തിയതോടെ ഞാൻ മുറിയില്‍ നിന്നും ഇറങ്ങിപ്പോന്നു’; പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറി; പ്രതിഫലം നല്‍കിയില്ലെന്നും നടി

തിരുവനന്തപുരം: സ്ത്രീകള്‍ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ വിവാദങ്ങള്‍ ആണ് എന്നും ഉയർന്നുകൊണ്ടിരിക്കുന്നതു.hema commitee report bengali actress against renjith

ഇപ്പോഴിതാ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. മമ്മൂട്ടി നായകനായ ഒരു ചിത്രത്തില്‍ അഭിനയിക്കാനെത്തിയ തന്നോട് സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നും തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പർശിക്കാൻ ശ്രമിച്ചെന്നും ശ്രീലേഖ പറഞ്ഞു.

എന്നെ സംബന്ധിച്ച്‌ ഒരു മമ്മൂട്ടി ചിത്രത്തില്‍ അഭിമയിക്കുക എന്നത് വലിയ കാര്യമായിരുന്നു. അങ്ങനെ കൊച്ചിയിലെത്തി. ഫോട്ടോഷൂട്ടിനൊക്കെ ശേഷം നിർമാതാവ് അടക്കമുള്ളവർ എത്തുന്നുണ്ടെന്നും പരിചയപ്പെടണമെന്നും പറഞ്ഞ് വിളി വന്നു. സംവിധായകനെ കണ്ടു.

ആദ്യമായിട്ടാണ് ഞാൻ അയാളെ കാണുന്നത്. ഡ്രോയിംഗ് റൂമിലാണ് എത്തിയത്. അവിടെ മുഴുവൻ അപരിചിതരായിരുന്നു. എന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് സംവിധായകൻ മുന്നോട്ടുനടന്നു. ഞാൻ അയാളെ പിന്തുടർന്നു. ഇരുണ്ട ബെഡ്‌റൂമിന്റെ ബാല്‍ക്കെണിയിലേക്കാണ് അദ്ദേഹം പോയത്. അവിടെയെത്തിയപ്പോള്‍ സംവിധായകൻ എന്റെ വളകളില്‍ തൊടാൻ തുടങ്ങി. ആദ്യം ഞാൻ കരുതിയത് എന്റെ വളകള്‍ കണ്ട കൗതുകം കൊണ്ടാകാമെന്നാണ് .

ഞാൻ എന്നോട് തന്നെ ശാന്തമായിരിക്കാൻ പറഞ്ഞു. ഇതെവിടെ വരെ പോകുമെന്ന് അറിയണമല്ലോ. എന്നാല്‍ ഞാൻ പ്രതികരിക്കാതിരുന്നതോടെ അയാള്‍ എന്റെ മുടിയിഴകളില്‍ തലോടാൻ തുടങ്ങി. എന്റെ കഴുത്തുവരെ സ്പർശനമെത്തി. ഇതോടെ ഞാൻ ആ മുറിയില്‍ നിന്നിറങ്ങി.

പെട്ടെന്ന് ഹോട്ടലിലേക്ക് പോയി. ആ രാത്രി നേരിട്ട അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. അന്ന് രാത്രി കിടന്നുറങ്ങുമ്ബോള്‍ ആ മുറിയുടെ മാസ്റ്റർ കീ ആരെങ്കിലും കൈവശപ്പെടുത്തിയോ അല്ലെങ്കില്‍ ആരെങ്കിലും വാതില്‍ മുട്ടുമോയെന്നൊക്കെ പേടിച്ചു. എന്നെ സിനിമയിലേക്ക് വിളിച്ചയാളെ തിരിച്ചുവിളിച്ച്‌, റിട്ടേണ്‍ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. അവർ പണം തരാൻ തയ്യാറായില്ല. ഒടുവില്‍ സ്വന്തം ചെലവില്‍ മടങ്ങേണ്ടി വന്നു. അതിന് ശേഷം മലയാളത്തില്‍ അഭിനയിക്കാൻ വരികയോ കേരളത്തിലേക്ക് എത്തുകയോ ചെയ്തിട്ടില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷിയോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല. ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു.

അതേസമയം നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments