ശീതള്‍ എല്‍സയെ സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് വളരെ പരിചിതമാണ്. താരം തന്റെ യൂട്യൂബ് ചാനലിലൂടെയായി പങ്കിടുുന്ന വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ശീതളിന്റെ ഭര്‍ത്താവ് വിനുവും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ഈ അടുത്താണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്.sheethal elzha delivery vlog is out subscribers find it very inspiring
ഇപ്പോഴിതാ പ്രസവ ശേഷമുണ്ടായ സങ്കടപ്പെടുത്തിയ കാര്യത്തെക്കുറിച്ചുള്ള ഇരുവരുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കുറച്ച് ദിവസമായി പനി ആയിരുന്നു എനിക്ക് . തൊണ്ടവേദനയുമുണ്ട്. വെളുപ്പിനെ മൂന്ന് മണിക്കായിരുന്നു വീഡിയോ പകര്‍ത്തിയത്. കുഞ്ഞിന്റെ കാര്യവും നോക്കേണ്ടതല്ലേ, പനി കുറച്ച് കൂടിയത് പോലെ തോന്നുന്നുണ്ട്, അതാണ് ആശുപത്രിയിലേക്ക് പോവാമെന്ന് കരുതിയത്.
പൊതുവെ എനിക്ക് ഫാനും എസിയും ഒക്കെ ഇട്ടാലും ചൂടെന്ന് പറയുന്ന ആളാണ് ഞാൻ. എന്നാൽ ഇപ്പൊ ഇതൊന്നും ഇടാതെ ഇരിക്കുകയായിരുന്നു എന്ന് ശീതൾ പറയുന്നു.
അതേസമയം അസുഖമായതും വീഡിയോ ചെയ്യുന്നു എന്നൊക്കെ വിമര്‍ശിച്ച് ചിലര്‍ എത്തിയേക്കാം. ഫീഡിംഗ് മദേഴ്‌സിനൊക്കെ ചില സംശയങ്ങളുണ്ടാവും. ഫീഡ് ചെയ്യുമ്പോള്‍ പനി വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന്. അതേക്കുറിച്ച് അറിയാവുന്നവരുണ്ടാവും, അറിയാത്തവര്‍ക്ക് വീഡിയോ ഉപകാരപ്രദമാവുമല്ലോ എന്ന് കരുതിയാണ് ഞങൾ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നായിരുന്നു ഭർത്താവ് വിനു പറയുന്നു.
പെട്ടെന്ന് വീട്ടില്‍ പോവണമെന്ന് പറയുന്നുണ്ടായിരുന്നു ശീതള്‍. നല്ല ക്ഷീണമുള്ളതിനാല്‍ ഡ്രിപ് ഇട്ടിട്ട് പോവാമെന്നായിരുന്നു വിനു പറഞ്ഞത്. വിറച്ച് തുള്ളിയാണ് ആശുപത്രിയിലേക്ക് പോയത്. ഇപ്പോള്‍ അതൊക്കെ മാറി. മൂന്ന് ദിവസത്തേക്ക് മാസ്‌ക്ക് വെച്ചോളാനായിരുന്നു ഡോക്ടർ പറഞ്ഞത്. ഈ സമയത്ത് ഫീഡ് ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. മാസ്‌ക്ക് വെയ്ക്കുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നുവെന്നും ശീതള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം കുഞ്ഞുങ്ങളുടെ കാര്യമാണ് റിസ്‌ക്കെടുക്കാന്‍ നില്‍ക്കരുത് എന്ന് ശീതൾ പറയുന്നു. ഫീഡ് ചെയ്യുന്ന അമ്മമാര്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ഉടൻ ആശുപത്രിയിലേക്ക് പോവുക എന്നുമായിരുന്നു ശീതളും വിനുവും പറഞ്ഞത്.
അസുഖം പെട്ടെന്ന് ഭേദമാവട്ടെ എന്ന് ഇരുവരുടെയും ആരാധകർ കമന്റുകളിലൂടെ പറയുന്നു.