Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsമഴ, മലവെള്ളപ്പാച്ചില്‍; മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും ആറുകള്‍ കരകവിഞ്ഞുപലയിടത്തും വെള്ളം കയറി

മഴ, മലവെള്ളപ്പാച്ചില്‍; മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും ആറുകള്‍ കരകവിഞ്ഞുപലയിടത്തും വെള്ളം കയറി

കോട്ടയം: കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ മലവെള്ളപാച്ചില്‍. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വെള്ളം കയറി. മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബൈപാസ് റോഡിലടക്കം രാത്രിയില്‍ വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. കാഞ്ഞിരപ്പള്ളിയില്‍ ചിറ്റാര്‍പുഴയില്‍ നിന്ന് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് അടക്കം കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. കൂട്ടിക്കല്‍ കാവാലി മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായെന്നും അഭ്യൂഹമുണ്ട്.heavy rain mountain flood waterlogging in mundakkaym and kanjirappally

രാത്രിയുണ്ടായ ശക്തമായ മഴയിൽ പുലർച്ചയോടെ കാഞ്ഞിരപ്പള്ളി മേഖലയിൽ ആറുകളും തോടുകളും കരകവിഞ്ഞു. കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ വെള്ളം കയറി. ചിലയിടങ്ങളിൽ വീട്ടു മുറ്റം വരെ വെള്ളമെത്തി. നാശ നഷ്ടങ്ങളില്ല. നേരം വെളുത്തപ്പോഴേക്കും വെള്ളമിറങ്ങി.

അഞ്ചലിപ്പ, ഇരുപത്തിയാറാം മൈല്‍ ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. ഇടക്കുന്നം മേഖലയില്‍ കൈത്തോടുകള്‍ നിറഞ്ഞ് കവിഞ്ഞതോടെ രാത്രിയില്‍ വീടുകളുടെ മുറ്റത്ത് വരെ വെള്ളമെത്തി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രിയില്‍ അതിശക്തമായ മഴയാണ് പ്രദേശത്തുണ്ടായത്. രാവിലെയോടെ മഴയ്ക്ക് നേരിയ ശമനമുണ്ട്.

അതേസമയം മീനച്ചിൽ റെയ്ൻ ആൻഡ് റിവർ നെറ്റ് വർക്കിൻ്റെ മഴ മാപിനിയിൽ ഇന്നലെ രാത്രി 7 മുതൽ 9 വരെയുള്ള 2 മണിക്കൂറിൽ കൂട്ടിക്കലിൽ 114.6 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments