യുകെ: വരും ദിവസങ്ങളില്‍ യുകെയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ്.കൂടാതെ പലയിടങ്ങളിലും യെല്ലോ വാര്‍ണിംഗും വെള്ളപ്പൊക്കത്തിനു സാധ്യതയും ഉണ്ടെന്നു മെറ്റ് ഓഫീസ്.
ഇന്നലെ മുതല്‍ ഉള്ള മുന്നറിയിപ്പ് വെള്ളിയാഴ്ച വരെ ഉണ്ടാകും. പ്രധാനമായും ഇംഗ്ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളിലും വെയ്ല്‍സിലുമായിരിക്കും മുന്നറിയിപ്പ് നിലനില്‍ക്കുക.
മഴയെത്തിയാൽ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് വരും. ഇന്ന് പകലോടെ മഴ കൂടുതല്‍ ശക്തവും വ്യാപകവുമാകുമെന്നാന് മുന്നറിപ്പ് . കുറവ് സമയത്തിനുള്ളില്‍ വലിയ തോതില്‍ മഴ ലഭിക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇത് ചില റോഡുകളിലെങ്കിലും ഡ്രൈവിംഗ് പ്രയാസകരമാകും . ട്രെയിന്‍ ഗതാഗതവും ചിലയിടങ്ങളില്‍ അനുഭവപ്പെട്ടേക്കാം.
വെള്ളിയാഴ്ച്ച രാവിലെ തെക്കന്‍ തീരങ്ങളിലായിരിക്കും ശക്തമായ മഴ അനുഭവപ്പെടുക. പിന്നീട് വൈകിട്ടോടെ അത് പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിന്റെ ചില ഭാഗങ്ങളിലേക്കും വെയ്ല്‍സിലേക്കും വ്യാപിക്കും.
വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്ത് താമസിക്കുന്നവര്‍ പ്രത്യേകം കരുതലെടുക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. അതുപോലെ യാത്രക്ക് പുറപ്പെടുന്നതിന് മുന്‍പായി, നിങ്ങള്‍ക്ക് പോകേണ്ട സ്ഥലത്തേക്കുള്ള റോഡിന്റെ അവസ്ഥ എന്താണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുകയും ,അത്യാവശ്യമില്ലാത്ത യാത്രകളാണെങ്കില്‍ ഒഴിവാക്കുകായും ചെയ്യേണ്ടതാണ് .