Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsഅതിശക്തമായ മഴക്ക് സാധ്യത : ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഞായറാഴ്ച മൂന്ന് ജില്ലകളില്‍

അതിശക്തമായ മഴക്ക് സാധ്യത : ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഞായറാഴ്ച മൂന്ന് ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂർ,പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത.heavy rain allert in kerala four 4 districts

തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കൻ കർണാടകം മുതൽ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.

അതേസമയം മഴ ശക്തമായതിനെ തുടർന്ന് അപകടകരമായി ജലനിരപ്പ് ഉയർന്നതോടെ നദി തീരങ്ങളിൽ മുന്നറിയിപ്പ് നൽകി. മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. മണിമല നദിയിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ടുണ്ട്.

മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ, മണിമല സ്റ്റേഷൻ , വള്ളംകുളം സ്റ്റേഷൻ, പുല്ലാക്കയർ സ്റ്റേഷനുകളിലാണ് മുന്നറിയിപ്പ്. അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ,പന്തളം സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. പമ്പ മടമൺ സ്റ്റേഷനിലും മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണംപ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെനനും കേന്ദ്രജല കമ്മീഷന്റെ മുന്നറിയിപ്പുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments