Wednesday, April 17, 2024
spot_imgspot_img
HomeCrime News'ഹാഷിം ആത്മഹത്യ ചെയ്യില്ല, നല്ല മനക്കരുത്തുള്ളവനാണ്, ഉടൻ മടങ്ങിവരാമെന്നും പറഞ്ഞാണ് പോയത്; അനുജയെ എനിക്ക് അറിയില്ല';...

‘ഹാഷിം ആത്മഹത്യ ചെയ്യില്ല, നല്ല മനക്കരുത്തുള്ളവനാണ്, ഉടൻ മടങ്ങിവരാമെന്നും പറഞ്ഞാണ് പോയത്; അനുജയെ എനിക്ക് അറിയില്ല’; പിതാവ് ഹക്കിം

പത്തനംതിട്ട: തന്റെ മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അടൂർ പട്ടാഴിമുക്കിലെ അപകടത്തിൽ മരിച്ച ഹാഷിമിന്റെ അച്ഛൻ ഹക്കിം.hashim will not commit suicide says father

നല്ല മനക്കരുത്തുള്ള ആളാണ് മകനെന്നും നാട്ടിലെ പൊതുകാര്യങ്ങളില്‍ പോലും ഇടപെടുന്ന ആളാണെന്നും ഹക്കിം പറഞ്ഞു. ഇന്നലെ വൈകിട്ട് ഒരു ഫോണ്‍ വന്ന ശേഷമാണ് യാത്രപറഞ്ഞ് ഇറങ്ങിയത്. ഉടൻ മടങ്ങിവരാമെന്നും അവൻ പറഞ്ഞിരുന്നു . പിന്നീട് അപകടം നടന്നു എന്ന വാർത്തയാണ് ഞാൻ അറിയുന്നത്. അനുജയേ തങ്ങള്‍ക്ക് അറിയില്ലെന്നും പരിചയമില്ലെന്നും ഹക്കിം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് അടൂർ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച്‌ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവർ മരിച്ചത്. അപകടത്തില്‍ ദുരൂഹത തുടരുകയാണ് . അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments