ട്രാൻസ് വുമൻ ഹരിണി ചന്ദന വിവാഹമോചിതയാകുന്നു. പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യം ആണെന്നു താരം പറയുന്നു. എന്റെ നാലുവർഷത്തെ ദാമ്പത്ത്യം,ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്, മാനസികമായി, 4വർഷം ഞാൻ അനുഭവിച്ചു ഒരു പൂച്ചക്കുട്ടിയെ കളയുന്ന പോലെ എന്നെ എന്റെ അമ്മവീട്ടിൽ കൊണ്ട് വന്നാക്കി, പലപ്പോഴും എല്ലാവരോടും എനിക്ക് പറയാൻ പേടിയായിരുന്നുവെന്ന് ഹരിണി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറഞ്ഞു. harini chandana about her marriage life
കുറിപ്പിന്റെ പൂർണ്ണരൂപം
എല്ലാവർക്കും നമസ്കാരം, ഇത് സെപ്റ്റംബർ 1 എന്റെ വാട്സ്ആപ് സ്റ്റാറ്റസ് കണ്ടിട്ട് ആയിരുന്നു,ഒരുപാട് പേര് ചോദിച്ചു എന്തു പറ്റി, നിങ്ങൾ സ്നേഹിച്ചല്ലേ കെട്ടിയതെന്നു, പക്ഷെ പൊരുത്തപ്പെട്ടു പോകാൻ പറ്റിയില്ലെങ്കിൽ പിരിയുകയല്ലേ നല്ലത്,എന്റെ നാലുവർഷത്തെ ദാമ്പത്ത്യം,ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്, മാനസികമായി, 4വർഷം ഞാൻ അനുഭവിച്ചു
ഒരു പൂച്ചക്കുട്ടിയെ കളയുന്ന പോലെ എന്നെ എന്റെ അമ്മവീട്ടിൽ കൊണ്ട് വന്നാക്കി, പലപ്പോഴും എല്ലാവരോടും എനിക്ക് പറയാൻ പേടിയായിരുന്നു, എല്ലാവരും എന്തു പറയും എന്നോർത്ത്, അടുത്ത സുഹൃത്തുക്കളോട് മാത്രം ഞാൻ പറഞ്ഞു, എന്നാൽ ഈ തുറന്നു പറച്ചിൽ അത്യാവശ്യമാണെന്ന് എനിക്ക് തോന്നി, നിയമപരമായി പിരിഞ്ഞിട്ടില്ല. 3വർഷമായി അദ്ദേഹത്തിന്റെ നിലനിൽപ്പിന് വേണ്ടി അദ്ദേഹം ഡിവോഴ്സ് തരാതെ പോകുവായിരുന്നു,
ഓരോ വർഷവും ഓരോ കാത്തിരിപ്പാണ്, ജീവിക്കുമോ ഡിവോഴ്സ് ആകുമോ എന്നോർത്ത്, ഇനിയും എനിക്ക് ഇങ്ങനെ ജീവിക്കാൻ വയ്യാ, അതുകൊണ്ടാണ് സെപ്റ്റംബർ 1 എന്റെ പിറന്നാൾ അന്ന് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, എടുത്തതല്ല എന്നെ കൊണ്ട് എടുപ്പുച്ചതാണ് അദ്ദേഹം.
ആരുംഎന്റെ കൂടെ നിൽക്കണമെന്ന് പറയില്ല പക്ഷെ ഓരോന്ന് ചോദിച്ചു വേദനിപ്പിക്കരുത് . അപ്പോൾ നിങ്ങൾ ചോദിക്കും ഇവിടെ വന്ന് പറയുന്നത് എന്തിനാണെന്ന്, എല്ലാവിധ ആർഭാടത്തോടും കൂടി എല്ലാവരും അറിഞ്ഞു നടന്ന വിവാഹമായതിനാൽ പലരും ചോദിക്കും ഭർത്താവ് എന്തെ എന്ന് അത് അവസാനിപ്പിക്കാൻ ആണ് ഇങ്ങനെ ഒരു പോസ്റ്റ്.