Monday, September 16, 2024
spot_imgspot_img
HomeNewsKerala Newsദുരിത ബാധിതരുടെ സഹായധനവും പിടിച്ചുപറിച്ച് ഗ്രാമീൺ ബാങ്ക്;ഉരുൾപൊട്ടലിൽ കട ഒലിച്ചു പോയ ആളുടെ പിഴ...

ദുരിത ബാധിതരുടെ സഹായധനവും പിടിച്ചുപറിച്ച് ഗ്രാമീൺ ബാങ്ക്;ഉരുൾപൊട്ടലിൽ കട ഒലിച്ചു പോയ ആളുടെ പിഴ സഹിതം പിടിച്ചു

കോഴിക്കോട്: വിലങ്ങാടും ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ സഹായധനത്തിൽ കയ്യിട്ടുവാരി ബാങ്ക്. ഉരുൾപൊട്ടലിൽ വരുമാന മാർഗമായ കട നഷ്ടമായ സിജോ തോമസിൽ നിന്ന് ഗ്രാമീൺ ബാങ്ക് 15000 രൂപ പിടിച്ചു. വരുമാനം നിലച്ചതോടെ ഒരാൾ സഹായ ധനമായി നൽകിയ പണമാണ് ഗ്രാമീൺ ബാങ്ക് പിടിച്ചതെന്ന് സിജോ പറയുന്നു.Grameen Bank seized the aid money of the landslide victims

കഴിഞ്ഞ 14 ആം തിയ്യതി ഉച്ചക്കാണ് പണം അക്കൗണ്ടിൽ എത്തിയത്. അന്ന് തന്നെ ബാങ്ക് പണം പിടിച്ച് എടുത്തു. ഗ്രാമീൺ ബാങ്കിൽ സിജോ തോമസിന് ലോൺ ഉണ്ടായിരുന്നു. ലോൺ തിരിച്ചടവ് തുകയാണ് പിഴ സഹിതം പിടിച്ചത്.

വിലങ്ങാട് സിജോ നടത്തിയിരുന്നത് ഫ്രോസൺ മീറ്റ് സ്റ്റാൾ പൂർണമായും ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. ഇതോടെ വരുമാനം നിലച്ച് പ്രതിസന്ധിയിലായിപ്പോയ കുടുംബത്തിന്റെ പണമാണ് ബാങ്ക് പിടിച്ചത്. 

മുണ്ടക്കൈ ദുരന്തബാധിതരായ തോട്ടംതൊഴിലാളി പുഞ്ചിരിമട്ടം പാറക്കൽ മിനിമോൾ, ചൂരൽമല കൃഷ്‌ണഭവനിൽ രാജേഷ്‌ എന്നിവരുടെ വായ്‌പാഗഡു ധനസഹായത്തിൽ നിന്ന്‌ പിടിച്ചതായും പരാതി ഉയര്‍ന്നിരുന്നു. മിനിമോൾക്ക്‌ ദുരിതാശ്വാസമായി ലഭിച്ച 10000 രൂപയിൽനിന്നും കേരള ഗ്രാമീൺ ബാങ്ക്‌ 3,000 രൂപയാണ്‌ പിടിച്ചത്‌. 

വീട്‌ നിർമാണം പൂർത്തിയാക്കാൻ  50,000 രൂപയാണ്‌ വായ്പ എടുത്തതെന്ന്‌ മിനിമോളുടെ ഭർത്താവ്‌ മോഹനൻ പറഞ്ഞു. ഉരുൾപൊട്ടലിൽ ആ വീട്‌ ഭാഗികമായി തകർന്ന്‌ കുടുംബം മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ  ക്യാമ്പിൽ കഴിയുകയാണ്‌.

ദുരന്തബാധിതനായ രാജേഷ്‌ പശുവിനെ വാങ്ങാൻ എടുത്ത വായ്‌പയുടെ ഗഡുവാണ്‌ പിടിച്ചത്‌.  ബാങ്കിന്റെ നടപടി സർക്കാർ തടഞ്ഞതോടെ കൂടുതൽപേർ പരാതിയുമായി എത്തിയിട്ടുണ്ടെന്ന്‌ രാജേഷ്‌ പറഞ്ഞു.

ഇഎംഐ പിടിച്ച വിവരം പുറത്തുവന്നയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട്‌ വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീയോട്‌ അടിയന്തര റിപ്പോർട്ട്‌ ആവശ്യപ്പെടുകയായിരുന്നു. കലക്ടർ റിപ്പോർട്ട്‌ നൽകിയതിന്‌ തൊട്ടുപിന്നാലെ, തുക തിരിച്ചുനൽകാൻ ഉത്തരവിറക്കി.

ഉരുൾപൊട്ടിയ ജൂലൈ 30നുശേഷം ദുരന്തബാധിതരുടെ ബാങ്ക്‌ അക്കൗണ്ടുകളിൽനിന്ന്‌ ഏതെങ്കിലും വിധത്തിൽ തുക പിടിച്ചിട്ടുണ്ടെങ്കിൽ തിരിച്ചുനൽകണമെന്ന്‌ ഉത്തരവിൽ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments