Sunday, April 14, 2024
spot_imgspot_img
HomeNewsIndiaഇപിയുടെ വാക്കുകള്‍ വിവാദമാക്കണ്ട ആവശ്യമില്ല': കേരളത്തിൽ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെ, എംവി ഗോവിന്ദൻ

ഇപിയുടെ വാക്കുകള്‍ വിവാദമാക്കണ്ട ആവശ്യമില്ല’: കേരളത്തിൽ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെ, എംവി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇത്തവണത്തെ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ ഇപി ജയരാജൻ്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേളത്തിൽ മത്സരം എക്കൊല്ലവും പോലെ തന്നെ ഇത്തവണയും എൽഡിഎഫ് യുഡിഎഫ് തമ്മില്ലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ആയിരിക്കുമെന്നും ഒരു പ്രത്യേക സാഹചര്യത്തിലെ ഇപിയുടെ വാക്കുകള്‍ വിവാദമാക്കേണ്ട ആവിശ്യം ഇല്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഇന്നലെ മുഖ്യമന്ത്രിയും ഇതിന് എതിരെ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് ഇപി തന്നെ മറുപടി നല്‍കുമെന്നും അത്തരതിലുള്ള ആരോപണങ്ങള്‍ പാർട്ടി ഏറ്റുപിടിക്കില്ലന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments