Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsഒരു വീഴ്ച മതി, ആരും തിരിഞ്ഞ് നോക്കില്ല.. ചിലപ്പോൾ ഒഒരു തുള്ളി വെള്ളം തരാൻ ആരും...

ഒരു വീഴ്ച മതി, ആരും തിരിഞ്ഞ് നോക്കില്ല.. ചിലപ്പോൾ ഒഒരു തുള്ളി വെള്ളം തരാൻ ആരും ഉണ്ടാകില്ല’! കമന്റിന് കലക്കൻ മറുപടിയുമായി ഗോപി സുന്ദര്‍

ഏറ്റവും കൂടുതല്‍ മലയാളികളാൽ ട്രോള്‍ ചെയ്യപ്പെട്ട ഒരു സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നൂറോളം സിനിമകള്‍ക്ക് അദ്ദേഹം ഇതിനോടകം മ്യൂസിക്ക് ചെയ്തിട്ടുണ്ട്. മലയാളികള്‍ക്ക് ഒരു പാട് സൂപ്പർഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകൻ കൂടിയാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമൂഹമാദ്ധ്യത്തില്‍ മിക്കപ്പോഴും ചർച്ചയാകാറുണ്ട്.gopi sundar facebook post viral reply

പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പെണ്‍സുഹൃത്തുക്കളുമായി ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വിമർശനങ്ങള്‍ നേരിടാറുണ്ട്. അതിന് മറുപടിയും അദ്ദേഹം നല്‍കാറുണ്ട്. അത്തരത്തില്‍ ഒരാള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.

കഴിഞ്ഞ ദിവസം ഗായിക അദ്വെെത പത്മകുമാറിന് ഒപ്പം നില്‍ക്കുന്ന ഒരു ചിത്രം ഗോപി സുന്ദർ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ‘പേജ് ഒന്ന് ആക്‌റ്റീവ് ആക്കണം എന്ന് വിചാരിച്ചു’, – എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നല്‍കിയിരിക്കുന്നത്. നിരവധി ലെെക്കും കമന്റും പോസ്റ്റിന് ലഭിച്ചിരുന്നു. അതില്‍ ഒരു കമന്റിനാണ് ഗോപി നല്ല കിടിലൻ മറുപടിയാണ് നല്‍കിയിരിക്കുന്നത്.

‘എങ്ങനെ വേണമെങ്കിലും ജീവിക്കാം പക്ഷേ കുറെ പ്രായമാകുമ്ബോള്‍ ഒരു വീഴ്ച മതി, ആരും തിരിഞ്ഞ് നോക്കില്ല ചിലപ്പോള്‍ ഒരു തുള്ളി വെള്ളം ഇറ്റിച്ച്‌ തരുവാൻ’ എന്നതാണ് കമന്റ്. ‘ഞാൻ ഒരു ദ്വീപിലാണ് താമസം. അവിടെ വെള്ളത്തിന് ഒരു പഞ്ഞവുമില്ല’, എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പിന്നാലെ ഗോപിയെ അനുകൂലിച്ചും വിമർശിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments