Home Cinema Celebrity News ‘കാസ്റ്റിങ് കൗച്ച് തടഞ്ഞത് കൊണ്ട് എനിക്ക് സിനിമ നഷ്ടപ്പെട്ടു’: ഗോകുല്‍ സുരേഷ്

‘കാസ്റ്റിങ് കൗച്ച് തടഞ്ഞത് കൊണ്ട് എനിക്ക് സിനിമ നഷ്ടപ്പെട്ടു’: ഗോകുല്‍ സുരേഷ്

0
‘കാസ്റ്റിങ് കൗച്ച് തടഞ്ഞത് കൊണ്ട് എനിക്ക് സിനിമ നഷ്ടപ്പെട്ടു’: ഗോകുല്‍ സുരേഷ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ പല താരങ്ങളും തങ്ങളുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ്.gokul suresh about casting couch

കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്കും സിനിമകൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് പറഞ്ഞത്. സ്ത്രീകൾക്ക് മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുതെന്നും കാസ്റ്റിങ് കൗച്ച് തടയുന്ന നടൻമാർക്കും സിനിമ നഷ്ടപ്പെടാമെന്നും തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗോകുൽ സുരേഷ് പറഞ്ഞു

കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്കും സിനിമകൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് പറഞ്ഞത്. ‘സോഷ്യൽ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത്. സിനിമ മേഖലയോടുള്ള കാഴ്ചപ്പാടെല്ലാം പെട്ടെന്ന് തന്നെ മാറിമറിയാം. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോൾ നിവിൻ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നത്. അതിപ്പോൾ തെറ്റായ ആരോപണമാണെന്നൊക്കെ മനസിലായി വരുന്നു.’

‘സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും ഇരകളാകുമെന്ന് ഇതിൽ നിന്ന് മനസിലാകും. ജെനുവിൻ കേസിൽ ഇരകൾക്കൊപ്പം തന്നെ ആണ് നിൽക്കേണ്ടത്. പക്ഷെ നിവിൻ ചേട്ടന്റെ കേസിലൊക്കെ വിഷമമുണ്ട്. ഞാനും ഒരു തവണ ഇരയായത് ആണ്. ഇങ്ങനെ വിശ്വസിക്കാൻ പറ്റാത്തതും അല്ലെങ്കിൽ നമ്മൾ വിശ്വസിക്കാൻ താത്പര്യപ്പെടാത്തതും നടക്കുമ്പോൾ നമ്മുക്കൊരു അത്ഭുതം തോന്നിയേക്കും. പോലീസും കോടതിയും പോലുള്ള സംവിധാനങ്ങളാണ് നമ്മുക്ക് വ്യക്തത തരേണ്ടത്.’ – ഗോകുൽ പറഞ്ഞ‌ു.

LEAVE A REPLY

Please enter your comment!
Please enter your name here