Sunday, July 14, 2024
spot_imgspot_img
HomeNewsനിയുക്ത ബ്രിട്ടീഷ് എംപിയായി തെരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫിനെ അഭിനന്ദിച്ച് വേൾഡ് ഫെഡറേഷൻ ഓഫ് മലയാളി

നിയുക്ത ബ്രിട്ടീഷ് എംപിയായി തെരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫിനെ അഭിനന്ദിച്ച് വേൾഡ് ഫെഡറേഷൻ ഓഫ് മലയാളി

ബർലിൻ: ബ്രിട്ടൻ്റെ ചരിത്രത്തിൽ ആദ്യമായി പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി സോജൻ ജോസഫിനെ വേൾഡ് മലയാളി ഫെഡറേഷൻ (ജിഎംഎഫ്) അഭിനന്ദിച്ചു. ജിഎംഎഫ് യൂറോപ്യൻ എക്സിക്യൂട്ടീവ് ഡയറക്ടർ സോജൻ ജോസഫിന് ഗ്ലോബൽ പ്രസിഡൻ്റും ലോക കേരള സഭാംഗവുമായ പോൾ ഗോപുരത്തിങ്കലാണ് ആശംസാ സന്ദേശം നൽകിയത്. ജൂലൈ 12 മുതൽ 16 വരെ ഓസ്ട്രിയയിൽ നടക്കുന്ന 35-ാമത് ജിഎംഎഫ് ഗ്ലോബൽ ഡയസ്‌പോറ ഉച്ചകോടിയിൽ പാർലമെൻ്റ് സ്ഥാനാർത്ഥി സോജൻ ജോസഫിനെ ആദരിക്കുമെന്നും പോൾ ഗോപുരത്തിങ്കൽ അറിയിച്ചു.

മാരത്തണുകളിൽ പ്രത്യേക താൽപ്പര്യമുള്ള സോജൻ, ബർലിൻ മാരത്തണിലും ലണ്ടൻ മാരത്തണിലും പങ്കെടുത്ത് ശ്രദ്ധ നേടിയിട്ടുണ്ട്.

ആഷ്ഫോർഡിൽ നിന്നുള്ള ലേബർ ടിക്കറ്റിൽ സോജൻ മൽസരിച്ചത്. 1931 മുതൽ കൺസർവേറ്റീവ് മണ്ഡലമായ ആഷ്‌ഫോർഡ് 1,779 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സോജൻ ജോസഫ് കൈപ്പുഴ സ്വദേശിയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments