Sunday, April 14, 2024
spot_imgspot_img
HomeCinemaCelebrity Newsഅച്ഛനെ പേടിച്ചിട്ട് മരിക്കാൻ വേണ്ടി പാമ്പിന്റെ പൊത്തിൽ കയ്യിട്ടിട്ടുണ്ട്… ഉറങ്ങുമ്പോൾ കാലിനു മുകളിൽ കയറി നിൽക്കും...

അച്ഛനെ പേടിച്ചിട്ട് മരിക്കാൻ വേണ്ടി പാമ്പിന്റെ പൊത്തിൽ കയ്യിട്ടിട്ടുണ്ട്… ഉറങ്ങുമ്പോൾ കാലിനു മുകളിൽ കയറി നിൽക്കും – ഗ്ലാമി ഗംഗ പറയുന്നു

ഗ്ലാമി ഗംഗ സോഷ്യല്‍ മീഡിയയിലൂടെ വളരെ പരിചിതയാണ്. യൂട്യൂബില്‍ കണ്ടന്റ് ക്രിയേറ്ററായ ഗ്ലാമി ഒരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടെയാണ്. തന്റെ യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും സൗന്ദര്യത്തെ കുറിച്ചും ഫാഷനെ കുറിച്ചും ഒക്കെയാണ് ഗംഗ പങ്കുവയ്ക്കുന്നത്. glamy ganga viral life

ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു വന്നത്. തനിക്കു അമ്മയും സഹോദരിയും മാത്രമാണ് ഉള്ളത്. അവരെ നന്നായി നോക്കാൻ കഴിയണമെന്നുള്ളതാണ് തന്റെ ആഗ്രഹമെന്നും സ്വന്തമായി ഒരു വീട് വേണമെന്നും താരം പറയുന്നു .

അതേസമയം തന്റെ അച്ഛനിൽ നിന്നും ഉണ്ടായത ദുരനുഭവങ്ങളാണ് ജീവിതത്തിൽ തനിക്ക് പ്രചോദനമായി മാറിയത് എന്നായിരുന്നു ഗംഗ പറയുന്നത്.

വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച ഒരു വിവാഹമായിരുന്നു അച്ഛന്റെയും അമ്മയുടെയും. പെണ്ണുകണ്ട് 18 ദിവസത്തിനുള്ളിൽ തന്നെ വിവാഹം നടക്കുകയും ചെയ്തു. എന്നാൽ കാര്യമായ രീതിയിൽ അന്വേഷിക്കാൻ സാധിച്ചിരുന്നില്ല.

അച്ഛൻ ആ സമയത്ത് ഗൾഫിലായിരുന്നു നാട്ടിൽ പ്രശ്നക്കാരനായതുകൊണ്ട് ഗൾഫിലേക്ക് അയച്ചതായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ അച്ഛനൊരു മദ്യപാനി ആണെന്ന് അമ്മ തിരിച്ചറിഞ്ഞു. കല്യാണശേഷം അച്ഛൻ ഗൾഫിലേക്ക് മടങ്ങി പോയെങ്കിലും ഒരു മാസത്തിനുള്ളിൽ തന്നെ തിരികെ വരുകയായിരുന്നു ചെയ്തത്.

പിന്നീട് മദ്യപാനവും അടിയും ബഹളവും ഒക്കെയായി മാറി ഞങളുടെ ജീവിതം. അമ്മയെ ഒരിക്കൽ പോലും സ്നേഹിക്കുകയോ നല്ല രീതിയിൽ സംസാരിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് തനിക്ക് ഏറ്റവും ഇഷ്ടം അച്ഛനെയായിരുന്നു. എന്ത് പ്രശ്നം വന്നാലും അച്ഛനെ വിളിച്ചായിരുന്നു കരയുന്നത് .

നാലാം ക്ലാസിൽ വച്ചാണ് അച്ഛനമ്മയെ അടിക്കുന്ന രംഗം ഞങൾ ആദ്യമായി കാണുന്നത്. അന്നുമുതൽ ദുരിത ജീവിതമാണ് ഞാനും അനിയത്തിയും അനുഭവിച്ചിരുന്നത് .

18 വയസ്സ് വരെ ആ ദുരിത ജീവിതത്തിൽ തന്നെയായിരുന്നു. ഒരിക്കൽ ഒരു വലിയ തടിക്കഷണം കൊണ്ട് അച്ഛൻ അമ്മയെ അടിച്ചത് താൻ നേരിട്ട് കാണുകയും ചെയ്തു.. അന്ന് വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ രക്തം വന്ന അമ്മ താഴെ വീഴുകയായിരുന്നു.

താനും അനിയത്തിയും അമ്മയുടെ അരികിലേക്ക് ഓടിച്ചെന്നപ്പോൾ അച്ഛൻ പറഞ്ഞത് ഇനി അനങ്ങിയാൽ നിങ്ങളെയും തല്ലുമെന്നാണ്. ഞങ്ങൾ അവിടെ നിശ്ചലമായി നിന്നു പോയി.

പിന്നീട് കേസും വഴക്കും ഒക്കെയായി അച്ഛനെ ആറുമാസത്തേക്ക് ഡി അഡിക്ഷൻ സെന്റർലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് അമ്മ മാത്രമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. ഡീ അഡിക്ഷൻ സെന്ററിൽ നിന്നും തിരികെ വന്ന അച്ഛൻ ഭയങ്കര വയലന്റ് ആയി.

ഉറങ്ങിക്കിടക്കുന്ന ഞങ്ങളുടെ കാലിൽ കയറി നിൽക്കുകയും ഞങ്ങളെയും അമ്മയെയും പു റത്തിട്ട് വാതിൽ അടച്ച് അകത്തിരിക്കുകയും ഒക്കെ ചെയ്യും. മരിക്കാൻ വേണ്ടി താൻ പാമ്പിന്റെ പൊത്തിൽ കയ്യിടുക വരെ ചെയ്തിട്ടുണ്ട്.

നാലാം ക്ലാസ് മുതൽ സന്തോഷം അറിയാത്ത ഒരു ജീവിതമായിരുന്നു തന്റേത്. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിച്ചാൽ മതിയെന്ന് താൻ ഒരിക്കൽ പറയുകയും ചെയ്തിട്ടുണ്ട്. അപ്പോൾ അച്ഛൻ തന്നെ അമ്മയുടെ സാരി കെട്ടി ഒരു കുരുക്ക് ഇട്ടു തരികയും ചെയ്തു.

ഉയരത്തിനായി ഒരു ബെഞ്ച് കൂടി വച്ചു തന്നു. എന്നിട്ട് അച്ഛന് എന്നോട് പറഞ്ഞത് ചത്തോളാൻ. ശേഷം മുറിയടച്ച് അച്ഛൻ പുറത്ത് കാത്തുനിൽക്കുകയും ചെയ്തു. എന്നാൽ അമ്മയുടെ കരച്ചിൽ കാരണം താനന്ന് മരിച്ചില്ല പലപ്പോഴും അമ്മയുടെ വീട്ടിൽ പോയി നിൽക്കുമായിരുന്നു.

അപ്പോഴൊക്കെ ഒത്തുതീർപ്പാക്കി വിടുകയാണ് ചെയ്യുന്നത്. പിന്നീട് താൻ യൂട്യൂബ് ചാനൽ തുടങ്ങുകയൊക്കെ ചെയ്തു. ചാനലിൽ നിന്ന് കിട്ടുന്ന വരുമാനമാണ് ഇപ്പോൾ ജീവിക്കാൻ മുന്നോട്ട് ഉള്ളത്. അത് വെച്ച് ചെറിയൊരു വാടക വീട്ടിലേക്ക് മാറി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments