പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. പാലക്കാട് ചാലിശ്ശേരിയിൽ ആണ് സംഭവം. ചാലിശ്ശേരി മുക്കൂട്ട കമ്ബനിപ്പടി കണ്ടരാമത്ത് പുഞ്ചയില്‍ സതീഷ്കുമാറിൻറെ മകള്‍ ഐശ്വര്യയാണ്(25) മരിച്ചത്.
ചെന്നൈയില്‍ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പില്‍ നടന്നു . യുവതി ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു.