കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ ആരോപണങ്ങള്‍ തുടരുന്നതിനിടെ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി നടിമാരായ മഞ്ജു വാര്യരും രമ്യാ നമ്ബീശനും സംവിധായികയുമായ ഗീതു മോഹന്‍ദാസും.geethu mohandas manju warrier and ramya nambessan remember actress attack case
ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പൊരുതാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് ഇതെന്നും ഗീതു മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. ഇതേ വാക്കുകള്‍ മഞ്ജു വാര്യരും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ‘പറഞ്ഞത് സത്യം’ എന്ന് മഞ്ജു വാര്യര്‍ ഗീതു മോഹന്‍ദാസിന്റെ പോസ്റ്റിന് താഴെ കമന്റും ചെയ്തു.
‘ഈ ലോകം, ഇവിടെ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും അത് നമ്മുടെ ഓരോരുത്തരുടേയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്റെ പ്രിയ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം.’-രമ്യാ നമ്ബീശന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.