Friday, September 13, 2024
spot_imgspot_img
HomeNewsKerala Newsഎന്റെ മുറിയുടെ മുന്നില്‍ വന്ന് ഡോര്‍ തട്ടി; എതിര്‍ത്തപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറി, മൂന്ന് ദിവസം...

എന്റെ മുറിയുടെ മുന്നില്‍ വന്ന് ഡോര്‍ തട്ടി; എതിര്‍ത്തപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറി, മൂന്ന് ദിവസം തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു, ഞാന്‍ ചീത്ത വിളിച്ചപ്പോള്‍ ഓടിപ്പോയി; പിന്നീട് സെറ്റില്‍ വെച്ച് സീന്‍ വിവരിച്ച് തരാന്‍ പോലും സംവിധായകന്‍ തയ്യാറായില്ല; തുളസീ ദാസിനെതിരെ ഗീതാ വിജയന്‍

കൊച്ചി: ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധി വെളിപ്പെടുത്തലുമായാണ് നടിമാർ രംഗത്ത് വരുന്നത്. ഇപ്പോഴിതാ സംവിധായകൻ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ​ഗീതാ വിജയൻ. geetha vijayan about bad incident

1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ പറഞ്ഞു. ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

1991- 92 കാലത്താണ്. ഒരു സംവിധായകനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായത്. ആ സംവിധായകഴ ഒരു നൊട്ടോറിയസ് ആണ്. ഇതേ സംവിധായകനില്‍ നിന്ന് തന്നെ ചൂഷണം അനുഭവിച്ച ഒരു നടി ഇപ്പോഴുമുണ്ട്. ഞങ്ങള്‍ ഒന്നിച്ച്‌ സ്‌റ്റേറ്റ്‌മെന്റ് തരും. പേര് ഇപ്പോള്‍ പറയുന്നില്ല. ഒന്നിച്ച്‌ കാര്യങ്ങള്‍ പറയും.

ചൂഷണം ഉണ്ടായപ്പോള്‍ ഞാൻ പ്രതികരിച്ചു. എന്റെ മുറിയുടെ മുന്നില്‍ വന്ന് ഡോർ തട്ടലും മുട്ടലുമൊക്കെ ഉണ്ടായിരുന്നു. ആ സമയത്ത് തമിഴ് സംസാരിക്കാനായിരുന്നു എനിക്ക് കൂടുതല്‍ വഴങ്ങിയിരുന്നത്. ഞാൻ അയാളെ ചീത്ത വിളിച്ചു. ഞാൻ ചീത്ത വിളിച്ച ആ വാക്ക് പിന്നെ ഞാൻ കേട്ടത് അന്യനില്‍ വിക്രം പറയുമ്ബോഴാണ്.’- ഗീത വിജയൻ പറഞ്ഞു.

‘എനിക്ക് ഇമോഷണല്‍ സപ്പോർട്ട് കിട്ടിയിട്ടുണ്ട്. ചില സെറ്റുകളില്‍ ചിലർ കൂടെ നിന്നിട്ടുണ്ട്. അവരുടെ പ്രൊട്ടക്ഷൻ കൊണ്ട് നമ്മളെ ആരും ശല്യപ്പെടുത്തില്ല. എനിക്ക് അത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നെ സപ്പോർട്ട് ചെയ്തവരുണ്ട്. സപ്പോർട്ട് ചെയ്യാത്തവരുമുണ്ട്. അത് അവരുടെ നിലപാടാണ്. ഞാൻ വളരെ ബോള്‍ഡാണ്. അയ്യോ എനിക്കിങ്ങനെ വന്നെന്ന് പറഞ്ഞ് ഇരുന്ന് കരഞ്ഞിട്ടൊന്നുമില്ല.

ഞാൻ പരാതി കൊടുത്തപ്പോള്‍, ഞാനാണ് അനുഭവിക്കേണ്ടി വന്നത്. ഞാൻ ആരെക്കുറിച്ചാണോ പരാതി പറഞ്ഞത് അയാള്‍ക്കൊരു കുഴപ്പവുമില്ല. ഇഷ്ടം പോലെ സിനിമകള്‍.ഞാനാണ് അനുഭവിച്ചത്. പരാതി കൊടുത്തിട്ട് വല്ല കാര്യവുമുണ്ടോ. എല്ലാവരെയും മനസിലാക്കുന്നവർക്കാണ് അമ്മയിലെ പ്രധാന സ്ഥാനങ്ങള്‍ നല്‍കേണ്ടത്. പിന്നെ നമ്മളല്ലല്ലോ തീരുമാനിക്കുന്നത്. അവർ അവർക്കായി തീരുമാനമെടുക്കുന്നു.

അതേസമയം നടി ഗീത വിജയന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ തുളസീദാസ് രംഗത്തെത്തി. താന്‍ ഒരിക്കലും ഗീത ആരോപിക്കുന്നത് പോലെ പെരുമാറിയിട്ടില്ലെന്ന് തുളസീദാസ് പറഞ്ഞു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments