കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മുകേഷിനും മണിയന്‍പ്പിള്ള രാജുവിനും എതിരെ അടക്കം നടി മിനു മുനീര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെച്ച് നടന്‍ ഗായത്രി വര്‍ഷ രംഗത്ത്. സിനിമ സെറ്റിലെ മോശം പെരുമാറ്റത്തെ കുറിച്ച മിനു തന്നോട് പറഞ്ഞിരുന്നുവെന്നും ഗായത്രി പറഞ്ഞു.
ടാ തടിയ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മണിയന്‍പിള്ള രാജു വന്ന് വാതിലില്‍ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നുവെന്നാണ് ഗായത്രി പറയുന്നത്. അതേസമയം അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന പേടിയില്‍ പലരും ഇത്തരം മോശം പെരുമാറ്റത്തിനെതിരെ പ്രതികരിക്കുന്നില്ല. അതുകൊണ്ട് ഇതൊക്കെ സിനിമയിലെ അലിഖിത നിയമം ആയി മാറിയിരിക്കുകയാണെന്നും ഗായത്രി വര്‍ഷ പറഞ്ഞു.
നേരത്തെ തന്നോട് മണിയന്‍പ്പിള്ള രാജു മോശമായി പെരുമാറിയെന്ന് ഗായത്രി വര്‍ഷയോട് സംസാരിച്ചിരുന്നുവെന്ന് മിനു പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ ഗായത്രി സ്ഥിരീകരിച്ചിരിക്കുന്നത്.