Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsജി വേണുഗോപാൽ മാധൃമപുരസ്ക്കാരം നിലീന അത്തോളിക്ക് സമ്മാനിച്ചു

ജി വേണുഗോപാൽ മാധൃമപുരസ്ക്കാരം നിലീന അത്തോളിക്ക് സമ്മാനിച്ചു

കോട്ടയം: ലക്ഷദ്വീപിലെ ജനങ്ങളുടെ ജനാധിപതൃ അവകാശങ്ങളെ ബിജെപി സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോഡ പട്ടേൽ തടവറയിലാക്കിയെന്ന് മാതൃഭൂമി ഓൺലൈൻ മാധൃമപ്രവർത്തക നിലീന അത്തോളി.

മംഗളം നൃസ് എഡിറ്ററായിരുന്ന ജി വേണുഗോപാലിന്റെ സ്മരണക്ക് കോട്ടയം പ്രസ്ക്ലബ് ഏർപ്പെടുത്തിയ മാധൃമ പുരസ്ക്കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ദ്വീപ് നിവാസികളെ സർക്കാർ സർവീസിൽ നിന്ന് കൂട്ടത്തോടെ പിരിച്ച് വിട്ടും ഉപജീവനമാർഗ്ഗമായ മത്സൃബന്ധനത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും അവരെ തൊഴിൽ രഹിതരാക്കി ദാരിദ്രത്തിലേക്ക് തള്ളിവിട്ടത് ഒരു കോളോണിയൽ വാഴ്ചയുടെ ഭീകരതയെയാണ് ഓർമ്മിപ്പിക്കുന്നത്.

ലക്ഷദ്വീപ് ജനത അനുഭവിച്ച കഷ്ടതകളും പീഡനങ്ങളും പുറം ലോകമറിയാതെ കിടന്ന അവസരത്തിൽ സർക്കാർ വിലക്ക് മറികടക്കാൻ മാധൃമപ്രവർത്തക എന്ന ലേബൽ മറച്ചു വച്ച് ടൂറിസ്റ്റായി അഭിനയിച്ചാണ് അവിടെയെത്തി “രക്ഷയില്ലാതെ ലക്ഷദ്വീപ് “എന്ന പരമ്പര എഴുതാൻ കഴിഞ്ഞത്.തന്റെ ജീവിതത്തിലെ ഏറ്റവും സാഹസിതമായ റിപ്പോർട്ടിംഗ് ആയിരുന്നു അതെന്നും നിലീന പറഞ്ഞു.

15000രുപയും ശില്പവും പ്രശക്തിപത്രവുമടങ്ങുന്ന പുരസ്ക്കാരം മുൻ ആഭൃന്തര മന്ത്രി രമേശ് ചെന്നിത്തല നിലീനക്ക് സമ്മാനിച്ചു.
മലയാളമനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ജി വേണഗോപാൽ അനുസ്മരണ പ്രഭാഷണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽ എ മുഖൃപ്രഭാഷണവും 
നടത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments